പാസ്വേര്‍ഡ് ഷെയറിങ് ഇനി നടക്കില്ല; നിയന്ത്രണവുമായി നെറ്റ്ഫ്‌ളിക്‌സ്, ലൊക്കേഷന്‍ നോക്കി തടയും

ലോകത്തില്‍ ഏറ്റവും വലിയ ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ ഒന്നായ നെറ്റ്ഫ്‌ളിക്‌സ് പുതിയ നിയന്ത്രണം നടപ്പാക്കാനൊരുങ്ങുകയാണ്.

author-image
Lekshmi
New Update
പാസ്വേര്‍ഡ് ഷെയറിങ് ഇനി നടക്കില്ല; നിയന്ത്രണവുമായി നെറ്റ്ഫ്‌ളിക്‌സ്, ലൊക്കേഷന്‍ നോക്കി തടയും

ലോകത്തില്‍ ഏറ്റവും വലിയ ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ ഒന്നായ നെറ്റ്ഫ്‌ളിക്‌സ് പുതിയ നിയന്ത്രണം നടപ്പാക്കാനൊരുങ്ങുകയാണ്. നെറ്റ്ഫ്‌ളിക്‌സ് വരിക്കാരായ വ്യക്തിക്ക് പുറമെ അയാളുടെ വീട്ടിലുള്ളവര്‍ക്ക് മാത്രം പാസ്വേര്‍ഡ് പങ്കുവെക്കാന്‍ കഴിയുന്ന വിധത്തിലായിരിക്കും പുതിയ നിയന്ത്രണം. അക്കൗണ്ട് ലോഗിന്‍ ചെയ്ത ഉപകരണത്തിന്റെ പ്രൈമറി ലൊക്കേഷനാണ് ഇതിനായി പരിഗണിക്കുക.

പാസ്വേര്‍ഡ് ഷെയറിങ് പൂര്‍ണമായി നിയന്ത്രിക്കുന്നതിന് പകരം ഒരു വീട്ടിലുള്ളവര്‍ക്ക് മാത്രമായി പങ്കുവെക്കാനാണ് പുതിയ പരിഷ്‌കാരം കൊണ്ടുവന്നിരിക്കുന്നത്. നെറ്റ്ഫ്‌ളിക്‌സ് അക്കൗണ്ട് ഉപയോക്താതക്കള്‍ വ്യാപകമായി പാസ്വേര്‍ഡ് പങ്കുവെക്കുന്നത് ടിവി, സിനിമ എന്നിവയ്ക്കായുള്ള തങ്ങളുടെ നിക്ഷേപങ്ങളെ വലിയ രീതിയില്‍ ബാധിക്കുന്നതായാണ് അധികൃതര്‍ പറയുന്നത്. നെറ്റ്ഫ്‌ളിക്‌സ് പാസ്വേര്‍ഡ് മറ്റുള്ളവരുമായി പങ്കുവയ്ക്കുന്ന ഉപയോക്താക്കള്‍ക്ക് ഇതുമായി ബന്ധപ്പെട്ട് അറിയിപ്പ് നല്‍കുന്ന മെയില്‍ അയയ്ക്കാനാണ് തീരുമാനം.

netflix new policy netflix india