4കെ വീഡിയോയുമായി പുതിയ കാനണ്‍ എം50

4കെ വീഡിയോ സൗകര്യവുമായി കാനണ്‍ പുതിയ കുഞ്ഞന്‍ കാമറ അവതരിപ്പിച്ചിരിക്കുന്നു- എം50. ഏപ്രിലില്‍ വിപണിയിലെത്തുന്ന ഈ മിറര്‍ലെന്‍സ് കാമറ കാനണിന്റെ ഏറ്റവും മികച്ച വീഡിയോ-ഫ്രണ്ട്‌ലി മോഡലാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

author-image
Abhirami Sajikumar
New Update
4കെ വീഡിയോയുമായി പുതിയ   കാനണ്‍ എം50

 4കെ വീഡിയോ സൗകര്യവുമായി കാനണ്‍ പുതിയ കുഞ്ഞന്‍ കാമറ അവതരിപ്പിച്ചിരിക്കുന്നു- കാനണ്‍ എം50. ഏപ്രിലില്‍ വിപണിയിലെത്തുന്ന ഈ മിറര്‍ലെന്‍സ് കാമറ കാനണിന്റെ ഏറ്റവും മികച്ച വീഡിയോ-ഫ്രണ്ട്‌ലി മോഡലാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

മുന്‍ഗാമിയായ എം5-നേക്കാള്‍ സെന്‍സറിന്റെ കാര്യത്തില്‍ തലനാരിഴയ്ക്കു പിന്നിലാണ് എം 50. 24.1 മെഗാപിക്‌സെല്‍ ശേഷിയുള്ള എപിഎസ്-സി സെന്‍സറാണ് ഇതില്‍. എന്നാല്‍, പെര്‍ഫോമന്‍സിന്റെ കാര്യത്തില്‍ പഴയതിനേക്കാള്‍ കേമന്‍. പ്രത്യേകിച്ച് കുറഞ്ഞ വെളിച്ചമുള്ളപ്പോള്‍ ചിത്രങ്ങള്‍ എടുക്കുന്നതില്‍. പുതിയ ഇമേജ് പ്രോസസറായ ഡിജിക് 8 ആണ് ഈ പ്രകടനത്തിനു പിന്നില്‍.

സെക്കന്‍ഡില്‍ 24 ഫ്രെയിമുകളോടെ 4കെ വീഡിയോ എടുക്കാന്‍ ഈ കാമറയെ സഹായിക്കുന്നതും പുതിയ ഡിജിക് 8 പ്രോസസര്‍തന്നെ. റോ, ജെപെഗ് ഫോര്‍മാറ്റുകളില്‍ സെക്കന്‍ഡില്‍ 10 സ്റ്റില്‍ ഇമേജുകളെടുക്കാനും കാമറയ്ക്കു കഴിയും.

180 ഡിഗ്രിയില്‍ ഫ്‌ളിപ് ചെയ്യാവുന്ന സ്‌ക്രീനാണ് മറ്റൊരു പ്രധാന പുതുമ. ഉറപ്പുള്ള മികച്ച ബോഡിയുമെത്തി. സൈലന്റ് ഷൂട്ടിംഗ്, കൂടുതല്‍ എഎഫ് പോയിന്റുകള്‍, മൊബൈല്‍ ആപ്പ് സപ്പോര്‍ട്ടോടെയുള്ള ഫയല്‍ ട്രാന്‍സ്ഫര്‍ യൂട്ടിലിറ്റി തുടങ്ങിയ ഫീച്ചറുകളും പുതിയ കാമറയിലുണ്ട്.

new canon m50