/kalakaumudi/media/post_banners/932cdfc1452b1bc8adbf19d01e4a32a3b668d9f7778a3701cf8592f9219a9ff5.jpg)
പ്രമുഖ ചൈനീസ് സ്മാർട്ഫോൺ നിർമ്മാതാക്കളായ ഷവോമി ഉപഭോക്താക്കൾക്കായി മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ്. ഇതനുസരിച്ച് റെഡ്മി നോട്ട് 5 നോട്ട് 5 പ്രോ എന്നീ സ്മാർട്ഫോണുകൾ ഉപയോഗിക്കുന്നവർ എംഐയുഐ 10 ഗ്ലോബൽ ബീറ്റാ പതിപ്പിലേക്ക് അപ്ഡേറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ഇനി പഴയ പതിപ്പിലേക്ക് മാറ്റാൻ ശ്രമിക്കരുതെന്നാണ് റെഡ്മി മുന്നറിയിപ്പ് നൽകുന്നത്. പഴയ പതിപ്പിലേക്ക് മാറാൻ ശ്രമിക്കുകയാണെങ്കിൽ ഫോൺ ഉപയോഗശൂന്യമാകും എന്നാണ് കമ്പനി പറയുന്നത്. സ്മാർട്ഫോണുകളുടെ സുരക്ഷാ കണക്കിലെടുത്താണ് ഇത്തരത്തിൽ ഒരു തീരുമാനം കൈക്കൊണ്ടതെന്നാണ് കമ്പനി പറയുന്നത്. അബദ്ധവശാൽ ഉപഭോക്താക്കൾ പഴയ പതിപ്പിലേക്ക് മാറാൻ ശ്രമിച്ചിട്ടുണ്ടെങ്കിൽ എം ഐ സർവീസ് സെന്ററുകളിൽ എത്തിക്കണമെന്നാണ് കമ്പനി നൽകുന്ന നിർദേശം.