/kalakaumudi/media/post_banners/5b361cc0003436b9640559b86f8f05eeaf05e8574f6c59f34edcdd681a062147.jpg)
ഇനി 157 പുതിയ ഇമോജികള്‍ . സന്ദേശങ്ങളിൽ വാക്കുകൾക്ക് പകരം ഒറ്റ ഇമോജികൊണ്ട് ഡീൽ ചെയ്യാറുണ്ട്. പല തരത്തിലുള്ള ഇമോജികൾ ഉണ്ട്. ഇമോജികളെ അതിയായി ഇഷ്ടപ്പെടുന്നവരെ തേടി ഇപ്പോഴൊരു സന്തോഷ വാര്‍ത്ത എത്തിയിരിക്കുന്നത്. ഉടന്‍ തന്നെ 157 പുതിയ ഇമോജികള്‍ കൂടി നിങ്ങളെ തേടി എത്തുന്നു. ഇവ കൂടി ഉള്‍പ്പെടുന്ന ഇമോജി 11.0 ഡേറ്റയ്ക്ക് യുണിക്കോഡ് കണ്‍സോര്‍ഷ്യം അംഗീകാരം നല്‍കിയിരിക്കുകയാണ്. ഇതോടെ ആകെ ഇമോജികളുടെ എണ്ണം 2,823 ആകും.വിവിധ ഹെയര്‍ സ്റ്റൈയിലിലുള്ള യുവാവും യുവതിയുമാണ് പുതിയ ഇമോജികളില്‍ അധികവും കാണാനാവുന്നത്. ചുവന്ന മുടിയുള്ളവ, വെളുത്ത മുടിയുള്ളവ, ചുരുണ്ട മുടിയുള്ളവ, കഷണ്ടിത്തലയന്‍ ഇമോജി എന്നിങ്ങനെയുള്ള വിവിധ മുഖഭാവങ്ങളില്‍ ഇവ പ്രത്യക്ഷപ്പെടുന്നുണ്ട്. ഇതിനു പുറമേ സൂപ്പര്‍ ഹീറോ, സൂപ്പര്‍ വില്ലന്‍ എന്നീ കഥാപാത്രങ്ങളും വ്യത്യസ്ത നിറഭേദങ്ങളില്‍ ഇമോജി പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നു.