/kalakaumudi/media/post_banners/0c71e7c49c5fb538757e18ea4b301ffa21408769e6c130c702f9c2dea8acd1fd.jpg)
പുതിയ ഗ്രൂപ്പ് കോള്‍ ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങി വാട്സ്ആപ്പ്.പല ഗ്രൂപ്പില്‍ നിന്നുള്ളവരെ സെലക്ട് ചെയ്ത് കോള്‍ ചെയ്യാവുന്ന വിധത്തിലുള്ള ഫീച്ചര്‍ ആണ് കൊണ്ടുവരുന്നത്.
തുടക്കത്തില്‍ എട്ടു പേരെ ഉള്‍പ്പെടുത്തിയാണ് ഇത്തരത്തില്‍ ഗ്രൂപ്പ് കോള്‍ ചെയ്യാന്‍ കഴിയുക. ഇത് പിന്നീട് 32 ആയി ഉയര്‍ത്തുമെന്നും വാട്സ്ആപ്പിനെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
മാക് ഒഎസിലാണ് തുടക്കത്തില്‍ പുതിയ ഫീച്ചര്‍ അവതരിപ്പിക്കുക. ഒരു ഗ്രൂപ്പില്‍ നിന്നു തന്നെ സെലക്ട് ചെയ്യുന്ന അംഗങ്ങള്‍ക്ക് ഗ്രൂപ്പ് കോള്‍ ചെയ്യാം. പല ഗ്രൂപ്പുകളില്‍ നിന്നു സെലക്ട് ചെയ്യുന്നവരെ കോളിലേക്ക് ആഡ് ചെയ്യാനും ആവും.ഓഡിയോ, വിഡിയോ കോളുകള്‍ ഇത്തരത്തില്‍ ചെയ്യാനാവും.
ആന്‍ഡ്രോയ്ഡ് ഫോണുകളിലും വാട്സ്ആപ്പ് പുത്തന്‍ ഫീച്ചറുകള്‍ അവതരിപ്പിക്കാനൊരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്. ബ്രോഡ്കാസ്റ്റ് ചാനല്‍ ഫീച്ചര്‍ ആണ് ഇതില്‍ ഒന്ന്. ഉടന്‍ തന്നെ ഇതിന്റെ വിശദാംശങ്ങള്‍ പുറത്തുവിടുമെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.