By Priya .30 05 2023
വാട്‌സാപ്പ് ഓരോ തവണയും നിരവധി മാറ്റങ്ങളാണ് അവതരിപ്പിക്കാറുള്ളത്. ഇനി വരാനിരിക്കുന്ന പതിപ്പുകളിലും നിരവധി ഫീച്ചറുകള്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് വാട്‌സാപ്പ്.
അതില്‍ പ്രധാനപ്പെട്ട ഒന്നാണ് വീഡിയോ കോളുകള്‍ക്കിടയില്‍ സ്‌ക്രീന്‍ പങ്കിടല്‍ ഉടന്‍ തന്നെ വാട്‌സാപ്പിലും ലഭ്യമാകും.മൈക്രോസോഫ്റ്റ്, ഗൂഗിള്‍ മീറ്റ് എന്നിവയുള്‍പ്പെടെയുള്ള വീഡിയോ കോണ്‍ഫറന്‍സിംഗ് പ്ലാറ്റ്ഫോമുകള്‍ വാഗ്ദാനം ചെയ്യുന്ന വീഡിയോ കോളുകള്‍ക്കിടയില്‍ സ്‌ക്രീന്‍ പങ്കിടുന്ന ഓപ്ഷന്‍ പരീക്ഷിക്കാനൊരുങ്ങുകയാണ് വാട്‌സാപ്പ്.
സ്‌ക്രീന്‍ പങ്കിടല്‍ ഉപയോഗിച്ച്, ഹോസ്റ്റിന് മറ്റുള്ളവരുമായി അവരുടെ സ്‌ക്രീനില്‍ ഉള്ളടക്കം പ്രദര്‍ശിപ്പിക്കാന്‍ കഴിയും. ഓഫീസ് മീറ്റിംഗുകളില്‍ ഇത് വളരെ ഉപയോഗപ്രദമാകും.
ബീറ്റ ആപ്പ് പതിപ്പ് 2.23.11.19 പതിപ്പില്‍ ബീറ്റ ടെസ്റ്റര്‍മാര്‍ക്ക് ഇത് ലഭിക്കുന്നുണ്ട്. ഐഒഎസ് ആപ്പ് ഉപയോക്താക്കള്‍ക്ക് ഈ ഫീച്ചര്‍ ഉടന്‍ ലഭിച്ചേക്കും.
വാട്ട്സാപ്പ് ഡെസ്‌ക്ടോപ്പ് ആപ്പിലേക്കും വെബ് പതിപ്പിലേക്കും ഈ ഓപ്ഷന്‍ ചേര്‍ക്കുന്നത് വാട്ട്സാപ്പ് പരിഗണിച്ചേക്കാം. ഫീച്ചര്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതിന്റെ സ്‌ക്രീന്‍ഷോട്ടുകളും WaBetaInfo പങ്കുവെച്ചിട്ടുണ്ട്.
വാട്‌സാപ്പില്‍ സ്‌ക്രീന്‍ പങ്കിടുന്നതിനുള്ള ബട്ടണ്‍ ചേര്‍ത്തിട്ടുണ്ട്. വീഡിയോ, ഓഡിയോ മ്യൂട്ട് ബട്ടണുകള്‍ക്ക് അടുത്തായാണ് ഈ ബട്ടണ്‍ ഉള്ളത്. സ്‌ക്രീന്‍ പങ്കിടല്‍ ഓപ്ഷനില്‍ ഉപയോക്താക്കള്‍ ക്ലിക്കുചെയ്തു കഴിഞ്ഞാല്‍ സേവനം ലഭ്യമാകും.
ഉപയോക്താക്കള്‍ക്ക് എപ്പോള്‍ വേണമെങ്കിലും സ്‌ക്രീനില്‍ ഉള്ളടക്കം പങ്കിടുന്നത് നിര്‍ത്താം. ഓപ്ഷന്‍ ഉപയോഗിക്കുന്നതിന് വാട്ട്സ്ആപ്പ് ഉപയോക്താക്കള്‍ക്ക് അധിക അനുമതി നല്‍കേണ്ടി വന്നേക്കാം.