/kalakaumudi/media/post_banners/384d5bf79b4c6df8cc5f0d2ebd1fb4492749f376f78445a6c483cc0cf20009c9.jpg)
ഹൈദരാബാദ്: ബൈക്ക് യാത്രക്കാര്‍ക്കായി ഇനി എസി ഹെല്‍മറ്റും വിപണിയിലേക്ക് എത്തുകയാണ്. ബൈക്ക് ഓടിക്കുന്നവരുടെ പ്രധാന ആശങ്കയാണ് ഹെല്‍മറ്റ് ഇട്ട് വണ്ടി ഓടിച്ചാല്‍ മുടി കൊഴിയുമോ എന്നത്. ഏറെ നേരം തലയോട്ടിയില്‍ ചൂടേറ്റ് വിയര്‍ക്കുന്നതാണ് ഇതിന് കാരണമാകുന്നത്. എന്നാല്‍ തണുപ്പേകുന്ന ഹെല്‍മറ്റ് ആണ് നിങ്ങള്‍ ഉപയോഗിക്കുന്നതെങ്കില്‍ ഇതിനോാരു പരിഹാരമാകില്ലേ. വേനല്‍കാലത്ത് ഏറെ ഉപകാരപ്രദമാകുന്ന അത്തരത്തിലൊരു ഹെല്‍മറ്റാണ് ഇപ്പോള്‍ വിപണിയില്‍ എത്താന്‍ പോകുന്നത്.
ഹൈദരാബാദില്‍ നിന്നുളള മൂന്ന് മെക്കാനിക്കല്‍ എഞ്ചിനീയര്‍മാരാണ് എയര്‍ കണ്ടീഷന്‍ ഹെല്‍മറ്റ് യാഥാര്‍ത്ഥ്യമാക്കിയിരിക്കുന്നത്.ആദ്യഘട്ടമെന്നോണം നിലവില്‍ വ്യാവസായിക ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ക്കായുളള ഹെല്‍മറ്റാണ് തയ്യാറാക്കിയിരിക്കുന്നത്. വരും ദിവസങ്ങളില്‍ ബൈക്ക് യാത്രക്കാര്‍ക്ക് വേണ്ട ഹെല്‍മറ്റിന്റെ രൂപമുണ്ടാക്കുന്നതാണ്. രണ്ട് മണിക്കൂര്‍ ബാറ്ററി ലൈഫ് ഉറപ്പു പറയുന്ന ഹെല്‍മറ്റിന് 5,000 രൂപയും 8 മണിക്കൂര്‍ ബാറ്ററി ലൈഫ് ഉളള ഹെല്‍മറ്റിന് 5.500 രൂപ വിലയുമാണ് നിഞ്ചയിച്ചിരിക്കുന്നത്.നിലവില്‍ ഇവരുടെ സ്റ്റാര്‍ട്ട് അപ്പില്‍ നിന്നും ഹെല്‍മറ്റുകള്‍ വാങ്ങാന്‍ നാവികസേനയും ടാറ്റ മോട്ടോര്‍സും കരാര്‍ ഒപ്പുവെച്ചുകഴിഞ്ഞു. ഏറെ സുരക്ഷയും ഭദ്രതയും ഉറപ്പാക്കുന്ന ഹെല്‍മറ്റ് വാണിജ്യാടിസ്ഥാനത്തില്‍ താമസിയാതെ പുറത്തിറങ്ങുന്നതാണ്. ഇതിന്റെ ഭാഗമായി ഹൈദരാബാദ് ട്രാഫിക് പോലീസിന് ആദ്യ 20 ഹെല്‍മറ്റുകള്‍ സൗജന്യമായി നല്‍കുകയും ചെയ്യും.