/kalakaumudi/media/post_banners/b05b8aa27723386af7c42829f5d111d58d5f3cac4d934264b38e1c4b192a6441.jpg)
ഒരു വര്‍ഷത്തെ സൗജന്യ 4ജി ഡാറ്റയുമായി മൈക്രോമാക്‌സ് ക്യാന്‍വാസ് 2ന്റെ നവീകരിച്ച പതിപ്പ് ലോഞ്ച് ചെയ്തു.
എയര്‍ടെല്ലുമായി ചേര്‍ന്നാണ് മൈക്രോമാക്‌സ് സൗജന്യ 4ജി ഓഫര്‍ അവതരിപ്പിച്ചിരിക്കുന്നത്. പ്രതിദിനം 1 ജിബി പരിധിയില്‍ ഒരു വര്‍ഷം സൗജന്യ 4ജി ഡാറ്റയും ഏത് മൊബൈല്‍ നെറ്റ്വര്‍ക്കിലേക്കും പരിധിയില്ലാത്ത കോളിങ്ങുമാണ് കമ്ബനി വാഗ്ദാനം ചെയ്യുന്നത്. ഫോണ്‍ മെയ് 17 മുതല്‍ വിപണിയില്‍ ലഭ്യമാകും. ക്യാന്‍വാസ് 2 2017 എന്ന പേരിലാണ് തങ്ങളുടെ മികച്ച വിജയം നേടിയ ഫോണുകളില്‍ ഒന്നായ ക്യാന്‍വാസ് 2ന്റെ പരിഷ്‌കരിച്ച പതിപ്പ് മൈക്രോമാക്‌സ് വിപണിയില്‍ എത്തിക്കുന്നത്.11,999 രൂപയാണ് ഫോണിന്റെ വില. കോര്‍ണിങ് ഗറില്ല ഗ്ലാസ് 5ന്റെ സംരക്ഷണത്തോടെയാണ് എത്തുന്നത് 5 ഇഞ്ച് എച്ച് ഡി ഡിസ്‌പ്ലേ, 5 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറ, 13 മെഗാപിക്‌സല്‍ റിയര്‍ ക്യാമറ, 1.3 ഗിഗാഹെര്‍ട്‌സ് ക്വാഡ്-കോര്‍ പ്രൊസസര്‍, 3 ജിബി റാം, 16 ജിബി ഇന്റേണല്‍ സ്റ്റോറേജ്, 64 ജിബി എക്‌സ്പാന്‍ഡബിള്‍ മെമ്മറി, ആന്‍ഡ്രോയ്ഡ് 7.0 ന്യുഗട്ട് ഒഎസ്, 3050 എംഎഎച്ച് ബാറ്ററി, ഡ്യുവല്‍ സിം എന്നിവയാണ് മറ്റ് ഫീച്ചറുകള്‍