/kalakaumudi/media/post_banners/429dd29be707e73e066709c5137136b6b46cc8af16b65b42f5211fbf122a4f6c.jpg)
പഴയ മോഡല്‍ ബനാനാ ഷെയ്പ്പില്‍ 'നോക്കിയ 8110' തിരിച്ചെത്തുവാന്‍ ഒരുങ്ങുകയാണ്.നോക്കിയയുടെ പഴയ ഫോണ്‍ നോക്കിയ 8110 നെ പുതിയ രൂപത്തില്‍ തിരിച്ചെത്തിക്കാനാണ് കമ്പനി തയ്യാറെടുക്കുന്നത്. ഫോണിന്റെ പുതിയ പതിപ്പ് അവതരിപ്പിക്കുന്നത് ബാര്‍സലോണയില്‍ നടക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസ്സിലായിരിക്കും.
നോക്കിയ 8110 റീലോഡഡ് എന്നാണ് എച്ച്എംഡി ഗ്ലോബല്‍ ഈ ഫോണിനെ വിശേഷിപ്പിക്കുന്നത്.രൂപത്തില്‍ പഴയ മോഡല്‍ ഫോണില്‍ നിന്നും മാറ്റങ്ങള്‍ ഉണ്ടാകുന്നതാണ്. പഴയ മോഡലിന്റെ 'ബനാനാ ഷെയ്പ്പ്' അതുപോലെ പുതിയ മോഡലിലും ഉള്‍പ്പെടുത്തികൊണ്ടാണ് 'നോക്കിയ 8110' പുറത്തിറങ്ങുന്നത്. എന്നാല്‍ പഴയ മോഡലില്‍ ഉണ്ടായിരുന്ന ആന്റിന കമ്പനി ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്. മാത്രവുമല്ല പഴയതിനേക്കാള്‍ അല്‍പ്പം ചെറുതുമാണ് ഈ പുതിയ പതിപ്പ്.