/kalakaumudi/media/post_banners/7028e4bd0077f8813bfa992893d0bf7b34b28f2f34c2fdd4bef307d1a4744391.jpg)
രാജ്യത്തെ ടെലികോം മേഖലയിലെ മൽസരവും ഓഫറുകളും തുടരുകയാണ്. റിലയൻസ് ജിയോ തുടങ്ങിവെച്ച ഓഫറുകളെ പ്രതിരോധിക്കാൻ പുതിയ ഓഫറുമായി എയർടെല്ലും രംഗത്തെത്തി. 145, 345 രൂപയുടെ പ്രീപെയ്ഡ് ബണ്‍ഡില്‍ ഓഫറുകളാണ് എയര്‍ടെല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
രാജ്യത്ത് എവിടെയും ഏതു നെറ്റ്‌വർക്കിലേക്കും പരിധിയില്ലാതെ വിളിക്കാമെന്നതാണ് പുതിയ ഓഫറുകളുടെ പ്രത്യേകത. 345 രൂപ പാക്കിൽ പരിധിയില്ലാ വോയ്സ് കോളും ഒരു ജിബി 4ജി ഡേറ്റയും ലഭിക്കും. എല്ലാ ലോക്കല്‍-എസ്ടിഡി കോളുകള്‍ ഓഫറിന്റെ ഭാഗമായിരിക്കും. ഓഫറിന്റെ കാലാവധി 28 ദിവസമാണ്. നേരത്തെയുള്ള ഒാഫർ പോലെ, 4ജി ലഭ്യമല്ലാത്ത ഉപയോക്തക്കള്‍ക്കായി സോഷ്യൽമീഡിയ ആപ്പുകൾ ഉപയോഗിക്കാൻ 50 എംബി ഡേറ്റയും എയര്‍ടെല്‍ നല്‍കുന്നുണ്ട്.
രണ്ടാമത്തെ 145 രൂപ പാക്കിൽ 300 എംബി 4ജി ഡേറ്റയാണ് ഓഫർ ചെയ്യുന്നത്. എന്നാൽ എല്ലാ നെറ്റ്‌വർക്കുകളിലേക്കും പരിധിയില്ലാ കോൾ 145 പാക്കില്‍ ലഭ്യമല്ല. എയര്‍ടെല്‍-ടു-എയര്‍ടെല്‍ പരിധിയില്ലാ ലോക്കല്‍-എസ്ടിഡി കോളുകൾ വിളിക്കാനാകും. ഇതിനു പുറമെ, 4ജി ലഭ്യമല്ലാത്ത ഉപഭോക്താക്കൾക്ക് 50 എംബി ഡേറ്റയും നല്‍കുന്നു. കേരളത്തിൽ ഈ സേവനം 2ജിയിലും 4ജിയിലും ലഭിക്കുമെന്ന് എയർടെൽ അറിയിച്ചു.