ട്രിപ്പിള്‍ റിയര്‍ ക്യാമറകളുമായി ഒപ്പോ റെനോ 10 5ജി സീരീസ് വിപണിയിലേക്ക്...

പ്രമുഖ സ്മാര്‍ട് ഫോണ്‍ ബ്രാന്‍ഡ് ഒപ്പോയുടെ പുതിയ ഹാന്‍ഡ്‌സെറ്റുകളായ റെനോ 10, റെനോ 10 പ്രോ, റെനോ 10 പ്രോ പ്ലസ് എന്നിവ ചൈനയില്‍ അവതരിപ്പിച്ചു.

author-image
Greeshma Rakesh
New Update
ട്രിപ്പിള്‍ റിയര്‍ ക്യാമറകളുമായി ഒപ്പോ റെനോ 10 5ജി സീരീസ് വിപണിയിലേക്ക്...

 പ്രമുഖ സ്മാര്‍ട് ഫോണ്‍ ബ്രാന്‍ഡ് ഒപ്പോയുടെ പുതിയ ഹാന്‍ഡ്‌സെറ്റുകളായ റെനോ 10, റെനോ 10 പ്രോ, റെനോ 10 പ്രോ പ്ലസ് എന്നിവ ചൈനയില്‍ അവതരിപ്പിച്ചു. ഹാന്‍ഡ്‌സെറ്റുകള്‍ക്ക് 6.7 ഇഞ്ച് ഡിസ്പ്ലേയും ട്രിപ്പിള്‍ പിന്‍ ക്യാമറകളും ഉണ്ട്.

ഒപ്പോ റെനോ 10 5ജി യുടെ 8 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് 2,499 യുവാന്‍ (ഏകദേശം 29,000 രൂപ) ആണ് വില. 12 ജിബി റാം + 256 ജിബി സ്റ്റോറേജ് വേരിയന്റിന് 2,799 യുവാനും (ഏകദേശം 32,000 രൂപ) ആണ് വില. എന്നാല്‍ 12 ജിബി റാം + 512 ജിബി സ്റ്റോറേജുള്ള ടോപ്പ് എന്‍ഡ് പതിപ്പിന് 2,999 യുവാനും (ഏകദേശം 35,000 രൂപ) വില നല്‍കണം. ഗോള്‍ഡ്, ബ്ലൂ, മൂണ്‍ സീ ബ്ലാക്ക് നിറങ്ങളിലാണ് ഈ ഹാന്‍ഡ്‌സെറ്റുകള്‍ വരുന്നത്.

 

ഒപ്പോ റെനോ 10 പ്രോ 5ജി യുടെ അടിസ്ഥാന 16 ജിബി റാം + 128 ജിബി സ്റ്റോറേജ് പതിപ്പിന് 3,499 യുവാനാണ് (ഏകദേശം 41,000 രൂപ) വില. 16 ജിബി റാം + 512 ജിബി സ്റ്റോറേജ് വേരിയന്റിന് 3,899 യുവാനും ( ഏകദേശം 45,200 രൂപ) വില നല്‍കണം. ഗോള്‍ഡ്, ബ്ലൂ, മൂണ്‍ സീ ബ്ലാക്ക് നിറങ്ങളിലാണ് ഈ മോഡലും വരുന്നത്. ഒപ്പോ റെനോ 10 പ്രോ പ്ലസ് 5ജി യുടെ അടിസ്ഥാന 16 ജിബി റാം + 256 ജിബി സ്റ്റോറേജ് വേരിയന്റിന് 3,899 യുവാന്‍ (ഏകദേശം 45,000 രൂപ) ആണ് വില. 16 ജിബി റാം + 512 ജിബി സ്റ്റോറേജ് പതിപ്പിന് 4,299 യുവാനും (ഏകദേശം 50,000 രൂപ) വില നല്‍കണം. ഗോള്‍ഡ്, ബ്ലാക്ക്, ട്വിലൈറ്റ് പര്‍പ്പിള്‍ കളര്‍ ഓപ്ഷനുകളില്‍ ഇത് ലഭ്യമാണ്.

 

  •  ഒപ്പോ റെനോ 10 5ജി

ഡ്യുവല്‍ സിം (നാനോ) സ്ലോട്ടുള്ള ഒപ്പോ റെനോ 10 ആന്‍ഡ്രോയിഡ് 13.1 അടിസ്ഥാനമാക്കിയുള്ള കളര്‍ഒഎസ് 13.1 ലാണ് പ്രവര്‍ത്തിക്കുന്നത്. 120Hz വരെ റിഫ്രഷ് റേറ്റും 240Hz വരെ ടച്ച് സാംപ്ലിങ് റേറ്റുമുള്ള 6.7 ഇഞ്ച് ഫുള്‍ എച്ച്ഡി+ (1,080x2,412 പിക്‌സലുകള്‍) അമോലെഡ് ഡിസ്‌പ്ലേയാണ് ഇതില്‍ അവതരിപ്പിക്കുന്നത്. ഡിസ്പ്ലേയ്ക്ക് 394ppi പിക്സല്‍ ഡെന്‍സിറ്റിയുണ്ട്. ഇത് 12 ജിബി വരെ LPDDR5 റാമിനൊപ്പം ഒക്ടാ കോര്‍ സ്നാപ്ഡ്രാഗണ്‍ 778ജി പ്രോസസറിലാണ് പ്രവര്‍ത്തിക്കുന്നത്.

ഒപ്പോ റെനോ 10ല്‍ ട്രിപ്പിള്‍ റിയര്‍ ക്യാമറ സജ്ജീകരണമുണ്ട്. അതില്‍ 64 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സറും 32 മെഗാപിക്‌സല്‍ ടെലിഫോട്ടോ സെന്‍സറും 8 മെഗാപിക്‌സല്‍ സെന്‍സറും ഉള്‍പ്പെടുന്നു. സെല്‍ഫികള്‍ക്കും വിഡിയോ ചാറ്റുകള്‍ക്കുമായി 32 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറ സെന്‍സറും ഉണ്ട്. ഒപ്പോ റെനോ 10ല്‍ 512 ജിബി വരെ UFS 3.1 സ്റ്റോറേജ് ഉണ്ട്. 5ജി, 4ജി, വൈ-ഫൈ 6, ബ്ലൂടൂത്ത് വി5.2, ജിപിഎസ്/ എ-ജിപിഎസ്, ബെയ്ദു, ജിപിഎസ്, ഗ്ലോനസ്, ഗലീലിയോ, ക്യുഇസഡ്എസ്എസ്, എന്‍എഫ്‌സി, യുഎസ്ബി ടൈപ്പ്‌സി പോര്‍ട്ട് എന്നിവ ഫോണിലെ കണക്റ്റിവിറ്റി ഓപ്ഷനുകളില്‍ ഉള്‍പ്പെടുന്നു.

ആക്സിലറോമീറ്റര്‍, ഗൈറോസ്‌കോപ്പ്, ഗ്രാവിറ്റി സെന്‍സര്‍, ജിയോമാഗ്‌നറ്റിക് സെന്‍സര്‍, ലൈറ്റ് സെന്‍സര്‍, ഐആര്‍ കണ്‍ട്രോള്‍, പ്രോക്സിമിറ്റി സെന്‍സര്‍ എന്നിവ പ്രധാന സെന്‍സറുകളാണ്. അണ്ടര്‍-ഡിസ്പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സറുമായാണ് ഫോണ്‍ വരുന്നത്. ഒപ്പോ റെനോ 10ല്‍ 80W സൂപ്പര്‍ ഫ്‌ലാഷ് ചാര്‍ജ് സപ്പോര്‍ട്ട് നല്‍കുന്ന 4,600എംഎഎച്ച് ബാറ്ററിയുണ്ട്.

 

  •  ഒപ്പോ റെനോ 10 പ്രോ 5ജി

ഡ്യുവല്‍ സിം (നാനോ) സ്ലോട്ടുള്ള ഒപ്പോ റെനോ 10 പ്രോ 5ജിയില്‍ ആന്‍ഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള കളര്‍ഒഎസ് 13.1 ലാണ് പ്രവര്‍ത്തിക്കുന്നത്. 6.74 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് (1,240x2,772 പിക്‌സലുകള്‍) ഓലെഡ് ഡിസ്‌പ്ലേയ്ക്ക് 120Hz വരെ റിഫ്രഷ് റേറ്റുണ്ട്. ഇത് ഒക്ടാകോര്‍ 4എന്‍എം മീഡിയടെക് ഡൈമെന്‍സിറ്റി 8200 പ്രോസസറിലാണ് പ്രവര്‍ത്തിക്കുന്നത്. ഒപ്പം 16ജിബി വരെ LPDDR5 റാമും ഉണ്ട്.

ഒപ്പോ റെനോ 10 പ്രോ 5ജിയ്ക്ക് ഒഐഎസ് ഫീച്ചറുള്ള 50 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സര്‍ ഉള്‍പ്പെടുന്ന ട്രിപ്പിള്‍ റിയര്‍ ക്യാമറയുണ്ട്. ഇതില്‍ 32 മെഗാപിക്‌സല്‍ ടെലിഫോട്ടോ സെന്‍സറും 8 മെഗാപിക്‌സല്‍ വൈഡ് ആംഗിള്‍ ക്യാമറയും ഉള്‍പ്പെടുന്നു. മെച്ചപ്പെട്ട ക്യാമറ പ്രകടനത്തിനായി മരിയാന മാരിസിലിക്കണ്‍ എക്‌സ് ചിപ്പുമായാണ് ഇത് വരുന്നത്. മുന്‍വശത്ത് 32 മെഗാപിക്‌സലിന്റേതാണ് സെല്‍ഫി ക്യാമറ.

ഒപ്പോ റെനോ 10 പ്രോ 5ജി 512 ജിബി വരെ UFS 3.1 സ്റ്റോറേജുമായാണ് വരുന്നത്. 5ജി, 4ജി, വൈ-ഫൈ 6, ബ്ലൂടൂത്ത് വി5.3, ജിപിഎസ്/ എ-ജിപിഎസ്, എന്‍എഫ്‌സി, കൂടാതെ യുഎസ്ബി ടൈപ്പ്-സി പോര്‍ട്ട് എന്നിവയുമുണ്ട്. ആക്സിലറോമീറ്റര്‍, ജിയോമാഗ്‌നറ്റിക് സെന്‍സര്‍, ലൈറ്റ് സെന്‍സര്‍, അണ്ടര്‍ സ്‌ക്രീന്‍ പ്രോക്സിമിറ്റി സെന്‍സര്‍, ഗ്രാവിറ്റി സെന്‍സര്‍, ഗൈറോസ്‌കോപ്പ്, മാഗ്‌നെറ്റോമീറ്റര്‍ എന്നിവയാണ് പ്രധാന സെന്‍സറുകള്‍.

100W സൂപ്പര്‍ ഫ്‌ലാഷ് ചാര്‍ജ് ശേഷിയുള്ള 4,600 എംഎഎച്ച് ബാറ്ററിയുമായാണ് ഒപ്പോ റെനോ 10 പ്രോ 5ജി വരുന്നത്. 27 മിനിറ്റിനുള്ളില്‍ ബാറ്ററി 100 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ ഫാസ്റ്റ് ചാര്‍ജിങ് സാങ്കേതികവിദ്യയ്ക്ക് കഴിയുമെന്ന് പറയപ്പെടുന്നു.

 

  •  ഒപ്പോ റെനോ 10 പ്രോ പ്ലസ് 5ജി

ഒപ്പോ റെനോ 10 പ്രോ പ്ലസ് 5ജിയില്‍ 120Hz വരെ റിഫ്രഷ് റേറ്റും 240Hz വരെ ടച്ച് സാംപ്ലിങ് റേറ്റുമുള്ള 6.74 ഇഞ്ച് ഫുള്‍ എച്ച്ഡി+ (1,240x2,772 പിക്സല്‍) ഓലെഡ് കര്‍വ്ഡ് സ്‌ക്രീന്‍ ഡിസ്പ്ലേ ഉണ്ട്. ഡിസ്പ്ലേയ്ക്ക് 450 പിപിഐ പിക്സല്‍ ഡെന്‍സിറ്റിമുയുണ്ട്. 16 ജിബി വരെ LPDDR5 റാമിനൊപ്പം ഒക്ടാ-കോര്‍ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 8+ ജെന്‍ 1 ആണ് പ്രോസസര്‍. ഒപ്പോ റെനോ 10 പ്രോ പ്ലസ് 5ജിയിലും ട്രിപ്പിള്‍ റിയര്‍ ക്യാമറയുണ്ട്. 64 മെഗാപിക്‌സല്‍ പെരിസ്‌കോപ്പ് സെന്‍സര്‍ (OIS), 50 മെഗാപിക്‌സല്‍ സോണി സെന്‍സര്‍, 8 മെഗാപിക്‌സല്‍ വൈഡ് ആംഗിള്‍ സെന്‍സര്‍ എന്നിവ ഉള്‍പ്പെടുന്നു. 32 മെഗാപിക്‌സലിന്റേതാണ് സെല്‍ഫി ക്യാമറ.

ഒപ്പോ റെനോ 10 പ്രോ പ്ലസ് 5ജി 512 ജിബി വരെ UFS 3.1 സ്റ്റോറേജുമായാണ് വരുന്നത്. സെന്‍സറുകള്‍ പോലെ തന്നെ കണക്റ്റിവിറ്റി ഓപ്ഷനുകളും ഒപ്പോ റെനോ 10 പ്രോയ്ക്ക് സമാനമാണ്. ഒപ്പോ റെനോ 10 പ്രോ പ്ലസ് 5ജിയില്‍ 100W സൂപ്പര്‍ ഫ്‌ലാഷ് ചാര്‍ജ് പിന്തുണയുള്ള 4,700 എംഎഎച്ച് ആണ് ബാറ്ററി. ഇത് കേവലം 9 മിനിറ്റും 30 സെക്കന്‍ഡും കൊണ്ട് ബാറ്ററി പൂജ്യത്തില്‍ നിന്ന് 50 ശതമാനം വരെ ചാര്‍ജ് ചെയ്യാമെന്ന് പറയപ്പെടുന്നു.

oppo Gadget Smartphones Technology News