/kalakaumudi/media/post_banners/d0574d3f3019175987a3453347fa2bc0956e27160f608c0d83c901bd4c5658f4.jpg)
എ ടി എമ്മിൽ നിന്നും പണം പിൻവലിക്കാനായി പുതിയ വ്യത്യസ്തമായ സാങ്കേതികവിദ്യ വികസിപ്പിക്കുകയാണ് ബാങ്കുകൾ. ഈ സാങ്കേതികവിദ്യ അനുസരിച്ച് നിലവിൽ എ ടി എമ്മിൽ നിന്നും പിൻ നമ്പർ അടിച്ച് പണം പിന്വലിക്കുന്നതിൽ നിന്നും വിഭിന്നമായി വിരലടയാളം നൽകി പണം എ ടി എമ്മിൽ നിന്നും പിൻവലിക്കാൻ സാധിക്കും. ഇതനുസരിച്ച് എ ടി എം കാർഡിന്റെ മുൻ വശത്തായി ഫിംഗർപ്രിന്റ് സ്കാനർ ഉണ്ടാകും. ഈ കാർഡുകൾ വഴി വേഗത്തിൽ പിൻനമ്പർ നൽകാതെ പണം പിൻവലിക്കാൻ സാധിക്കും. ബാങ്കുകൾ നേരിട്ടായിരിക്കും വിരലടയാളവുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കുക. യഥാർത്ഥ ഉടമ തന്നെയാണോ കാർഡ് ഉപയോഗിച്ച് പണം പിൻവലിക്കുന്നത് എന്നും ബാങ്കുകൾക്ക് അറിയാനായി സാധിക്കും. മാഗ്‌നെറ്റിക് ഫീല്‍ഡ് പേമെന്റ് സംവിധാനം ഉപയോഗിച്ചായിരിക്കും കാർഡുകൾ പ്രവർത്തിക്കുക. എ ടി എം കാർഡുകളുടെ വലിപ്പത്തിൽ വ്യത്യാസം ഉണ്ടായിരിക്കുകയില്ല.