ഇനി ഇമെയില്‍ അക്കൗണ്ടും വാട്‌സ്ആപ്പുമായി ബന്ധിപ്പിക്കാം

By web desk.06 11 2023

imran-azhar


ന്യൂഡല്‍ഹി: പുത്തന്‍ അപ്‌ഡേറ്റുമായി എത്തിയിരിക്കുകയാണ് വാട്‌സ്ആപ്പ്. ഇനി മുതല്‍ ഇമെയില്‍ അക്കൗണ്ടിനെ വാട്‌സ്ആപ്പുമായും ബന്ധിപ്പിക്കാം. ഉപയോക്താക്കള്‍ക്ക് കൂടുതല്‍ സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായിട്ടാണിത്.

 

വാബീറ്റ ഇന്‍ഫോയുടെ റിപ്പോര്‍ട്ട് അനുസരിച്ച് പുതിയ ഫീച്ചര്‍ പരീക്ഷണ ഘട്ടത്തിലാണ്. 2.23.24.10. വാട്സ്ആപ്പ് വേര്‍ഷനില്‍ വാട്സ്ആപ്പ് അപ്ഡേറ്റ് തെരഞ്ഞെടുത്തിരിക്കുന്ന ബീറ്റ ഉപയോക്താക്കള്‍ക്ക് ലഭ്യമാണ്. വാട്സ്ആപ്പ് സെറ്റിങ്സില്‍ അക്കൗണ്ട് - ഇമെയില്‍ അഡ്രസ് എന്നിങ്ങനെ കൊടുത്ത് ഇമെയില്‍ അക്കൗണ്ടുകള്‍ ലിങ്ക് ചെയ്യാം.

 

ഫീച്ചര്‍ ആവശ്യമുള്ളവര്‍ മാത്രം ഉപയോഗപ്പെടുത്തിയാല്‍ മതി. വാട്സ്ആപ്പ് ഇമെയിലുമായി ബന്ധിപ്പിക്കുന്നത് ഉപയോക്താക്കള്‍ക്ക് ഏറെഉപകാരപ്രദമാണ്. ഇമെയില്‍ സേവനം നിങ്ങള്‍ക്ക് ആറക്ക ഒ.ടി.പി വെരിഫിക്കേഷന്‍ കോഡ് ലഭിക്കുന്നതിന് അധിക ഓപ്ഷനായി ഉപയോഗപ്പെടുത്താം. ഈ ഫീച്ചര്‍ ടെലഗ്രാമില്‍ നേരത്തെ ഉണ്ടായിരുന്നു. ആന്‍ഡ്രോയ്ഡിലും ഐ.ഒ.എസിലും വൈകാതെ തന്നെ ഫീച്ചര്‍ എത്തിയേക്കും. എന്നാല്‍, വാട്സ്ആപ്പ് ലോഗിന്‍ ചെയ്യുന്നതിന് മുന്‍പ് ഫോണ്‍ നമ്പറായിരുന്നു ഉപയോഗിച്ചിരുന്നത്. എന്നാല്‍ ഇതിന് പകരമല്ല വാട്‌സ്ആപ്പ് ഇമെയിലുമായി ബന്ധിപ്പിക്കുന്നത്. വാട്‌സ്ആപ്പ് അക്കൗണ്ട് ആക്സസ് ചെയ്യാന്‍ ഫോണ്‍ നമ്പറുകള്‍ അത്യാവശ്യമാണ്.

 

OTHER SECTIONS