' നിയര്‍ ബൈ ഷെയര്‍ ' ഫീച്ചറുമായി വാട്ട്‌സാപ്പ്

പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് വാട്ട്‌സാപ്പ്. ആന്‍ഡ്രോയിഡ് ഫോണുകളിലെ നിയര്‍ ബൈ ഷെയറിന് സമാനമായ ഫീച്ചറുമായാണ് വാട്ട്‌സാപ്പ് എത്തിയിരിക്കുന്നത്.

author-image
anu
New Update
' നിയര്‍ ബൈ ഷെയര്‍ ' ഫീച്ചറുമായി വാട്ട്‌സാപ്പ്

 

ന്യൂഡല്‍ഹി: പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് വാട്ട്‌സാപ്പ്. ആന്‍ഡ്രോയിഡ് ഫോണുകളിലെ നിയര്‍ ബൈ ഷെയറിന് സമാനമായ ഫീച്ചറുമായാണ് വാട്ട്‌സാപ്പ് എത്തിയിരിക്കുന്നത്. ഉപയോക്താക്കളുടെ സമീപമുള്ള വ്യക്തികളുമായി വേഗത്തില്‍ ഫയല്‍ കൈമാറാന്‍ സഹായിക്കുന്ന അപ്‌ഡേറ്റാണ് വാട്ട്‌സാപ്പ് അവതരിപ്പിച്ചിരിക്കുന്നത്. ഫോണ്‍ 'ഷേക്ക്' ചെയ്ത് അഭ്യര്‍ത്ഥന അയച്ചാല്‍ ഫയല്‍ കൈമാറാനുള്ള ഓപ്ഷന്‍ വിസിബിളാകും.

ഫോണിലുള്ള നമ്പരുകളിലേക്ക് മാത്രമേ ഫയല്‍ അയക്കാന്‍ കഴിയൂ. വാട്ട്‌സാപ്പിലെ ടെക്സ്റ്റ് മെസേജുകള്‍ക്കും ഫോണ്‍ കോളുകള്‍ക്കും സമാനമായി രീതിയില്‍ എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ പ്രൊട്ടക്ഷനിലാണ് പുതിയ ഫീച്ചറിന്റെയും പ്രവര്‍ത്തനം. ആന്‍ഡ്രോയിഡ് ഫോണുകളില്‍ ഈ സേവനം, വര്‍ഷങ്ങളായി ലഭ്യമാണ്. എന്നാല്‍ അത്യാധുനിക സുരക്ഷയൊരുക്കുന്ന എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ പ്രൊട്ടക്ഷനോടെ ഫയലുകള്‍ കൈമാറാനാകുക എന്നതാണ് പുതിയ ഫീച്ചറിന്റെ പ്രത്യേകത. ഈ ഫീച്ചര്‍ നിലവില്‍ പരീക്ഷണത്തിലാണ്. ഭാവിയില്‍ അപ്‌ഡേറ്റുകള്‍ ഉണ്ടായേക്കുമെന്നാണ് സൂചന.

വാട്ട്‌സാപ്പിന്റെ ഐഒഎസ് ഫീച്ചറില്‍ തന്നെ സ്റ്റിക്കറുകള്‍ ക്രിയേറ്റ് ചെയ്ത് ഷെയര്‍ ചെയ്യാനുള്ള ഓപ്ഷന്‍ കഴിഞ്ഞ ദിവസമാണ് അവതരിപ്പിച്ചത്. ചാറ്റുകളെ കൂടുതല്‍ രസകരമാക്കാന്‍ ഈ ഫീച്ചര്‍ സഹായിക്കും. പുതിയ ഫീച്ചര്‍ വരുന്നതോടെ പുതിയ ഫീച്ചറില്‍ ഫോണിലുള്ള ചിത്രങ്ങളെ സ്റ്റിക്കറുകളാക്കി മാറ്റാനാവും. ഓട്ടോ ക്രോപ്പ് ചെയ്യാനും സ്റ്റിക്കറുകളില്‍ ടെക്സ്റ്റുകള്‍ ചേര്‍ക്കാനും വരയ്ക്കാനുമെല്ലാം ഇതുവഴി കഴിയും.

ഇങ്ങനെ നിര്‍മിച്ച് അയക്കുന്ന സ്റ്റിക്കറുകള്‍ സ്റ്റിക്കര്‍ ട്രേയില്‍ ഓട്ടോമാറ്റിക് ആയി സേവ് ചെയ്യപ്പെടുമെന്നതാണ് പ്രത്യേകത. ഇത് പിന്നീട് എപ്പോള്‍ വേണമെങ്കിലും ഷെയര്‍ ചെയ്യാനാകും. വരും ദിവസങ്ങളില്‍ ഐഒഎസ് 17 ന് ശേഷമുള്ള ഒഎസില്‍ പ്രവര്‍ത്തിക്കുന്ന ഐഫോണുകളിലും ഫീച്ചര്‍ ലഭ്യമാവും. പഴയ ഐഫോണില്‍ ഫീച്ചര്‍ ലഭ്യമാകും. എന്നാല്‍ സ്റ്റിക്കര്‍ എഡിറ്റ് ചെയ്യാനാകില്ല.

whatsapp technology Latest News