നെറ്റ്ഫ്ലിക്സ് ഉപയോഗിക്കുന്നവർക്ക് സന്തോഷ വാർത്ത; പുതിയ അപ്ഡേറ്റ്

ഉപഭോക്താക്കൾക്ക് തങ്ങളുടെ ഇഷ്ടങ്ങൾ അറിയിക്കാനുള്ള പുതിയ മാർ​ഗം അവതരിപ്പിച്ച് നെറ്റ്ഫ്‌ളിക്‌സ്. തമ്പ്സ് അപ്പ്, ഡബിൾ തമ്പ്സ് അപ്പ്, തമ്പ്സ് ഡൗൺ ബട്ടനുകൾ പുതിയ അപ്‌ഡേറ്റിൽ അവതരിപ്പിച്ചിരിക്കുകയാണ് നെറ്റ്ഫ്‌ളിക്‌സിൽ.

author-image
Lekshmi
New Update
നെറ്റ്ഫ്ലിക്സ് ഉപയോഗിക്കുന്നവർക്ക് സന്തോഷ വാർത്ത; പുതിയ അപ്ഡേറ്റ്

ഉപഭോക്താക്കൾക്ക് തങ്ങളുടെ ഇഷ്ടങ്ങൾ അറിയിക്കാനുള്ള പുതിയ മാർഗം അവതരിപ്പിച്ച് നെറ്റ്ഫ്‌ളിക്‌സ്. തമ്പ്സ് അപ്പ്, ഡബിൾ തമ്പ്സ് അപ്പ്, തമ്പ്സ് ഡൗൺ ബട്ടനുകൾ പുതിയ അപ്‌ഡേറ്റിൽ അവതരിപ്പിച്ചിരിക്കുകയാണ് നെറ്റ്ഫ്‌ളിക്‌സിൽ.

നിലവിൽ ഐഒഎസ് പതിപ്പിൽ മാത്രമാണ് ഈ സൗകര്യം ലഭിക്കുക. മുൻപ് ഉണ്ടായിരുന്ന ഫൈവ്സ്റ്റാർ റേറ്റിങ് സംവിധാനം മാറ്റിയാണ് പുതിയ സംവിധാനം അവതരിപ്പിച്ചിരിക്കുന്നത്. ഉപഭോക്താക്കളുടെ താൽപര്യം അനുസരിച്ച് കണ്ടന്റ് കാണിക്കുന്നതിന് വേണ്ടിയാണ് പുതിയ അപ്‌ഡേഷൻ. ആൻഡ്രോയിഡിലും മറ്റും നെറ്റ്ഫ്ളിക്സ് ആസ്വദിക്കുന്നവർക്ക് ഉള്ളടക്കം തിരയുന്ന വേളയിലും ലൈക്കും ഡിസ് ലൈക്കും അറിയിക്കാം.

ഒരു തമ്പ്സ് അപ്പ് ചിഹ്നം അർത്ഥമാക്കുന്നത് ആ കണ്ടന്റ് നിങ്ങൾക്ക് ഇഷ്ടമായി എന്നാണ്. രണ്ട് തമ്പ്സ് അപ്പ് ചിഹ്നം അർത്ഥമാക്കുന്നത് ആ കണ്ടന്റിനെ നിങ്ങൾക്കേറെ ഇഷ്ടമായി എന്നാണ്. തമ്പ്സ് ഡൗൺ ബട്ടനാകട്ടെ എനിക്കിഷ്ടപ്പെട്ടില്ല എന്നും സൂചിപ്പിക്കുന്നു. നെറ്റ്ഫ്‌ളിക്‌സ് അതിന്റെ പ്ലാറ്റ്‌ഫോമിൽ നിരവധി മാറ്റങ്ങൾ കൊണ്ടുവന്നിരുന്നു.

netflix updation