കോണ്‍ടാക്ട് ലിസ്റ്റില്‍ പേര് സേവ് ചെയ്യാതെയും ചാറ്റ് ചെയ്യാം; പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്

നേരത്തെ പേര് ആഡ് ചെയ്ത് നമ്ബര്‍ കോണ്‍ടാക്ട് ലിസ്റ്റില്‍ സേവ് ചെയ്ത ശേഷം മാത്രമേ ഉപയോക്താവിന് എളുപ്പത്തില്‍ ചാറ്റ് ചെയ്യാന്‍ സാധിക്കൂ.സേവ് ചെയ്യാത്ത നമ്പറുകളില്‍ നിന്ന് നിരവധി ഫോണ്‍ കോളുകള്‍ വരുമ്പോഴാണ് പുതിയ ഫീച്ചറിന്റെ ഉപയോഗം.

author-image
Greeshma Rakesh
New Update
കോണ്‍ടാക്ട് ലിസ്റ്റില്‍ പേര് സേവ് ചെയ്യാതെയും ചാറ്റ് ചെയ്യാം; പുതിയ  ഫീച്ചറുമായി വാട്സ്ആപ്പ്

 

ന്യൂഡല്‍ഹി: ഉപഭോക്താക്കളുടെ സൗകര്യാര്‍ത്ഥം പുതിയ ഫീച്ചറുകള്‍ തുടര്‍ച്ചയായി അവതരിപ്പിക്കുന്നതിന്റെ തിരക്കിലാണ് പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്സ്ആപ്പ്.കോണ്‍ടാക്ട് ലിസ്റ്റില്‍ പേര് സേവ് ചെയ്യാത്തവരുമായി എളുപ്പത്തില്‍ ചാറ്റ് ചെയ്യാന്‍ കഴിയുന്ന സംവിധാനം വേണമെന്നത് ഉപയോക്താക്കളുടെ നീണ്ടകാലത്തെ ആവശ്യമാണ്.

ഇതിന് പരിഹാരം കണ്ടിരിക്കുകയാണ് വാട്സ്ആപ്പ്. നേരത്തെ പേര് ആഡ് ചെയ്ത് നമ്ബര്‍ കോണ്‍ടാക്ട് ലിസ്റ്റില്‍ സേവ് ചെയ്ത ശേഷം മാത്രമേ ഉപയോക്താവിന് എളുപ്പത്തില്‍ ചാറ്റ് ചെയ്യാന്‍ സാധിക്കൂ.സേവ് ചെയ്യാത്ത നമ്പറുകളില്‍ നിന്ന് നിരവധി ഫോണ്‍ കോളുകള്‍ വരുമ്പോഴാണ് പുതിയ ഫീച്ചറിന്റെ ഉപയോഗം.

എല്ലാവരെയും തിരിച്ചുവിളിക്കാന്‍ കഴിയണമെന്നില്ല. പകരം വാട്സ്ആപ്പില്‍ എളുപ്പത്തില്‍ മെസേജ് ചെയ്ത് കോളിനോട് പ്രതികരിക്കാന്‍ കഴിയുന്ന സംവിധാനമാണ് ഉപയോക്താക്കള്‍ നീണ്ടകാലമായി ആവശ്യപ്പെട്ടു വന്നിരുന്നത്. ഇതിനാണ് പരിഹാരമായിരിക്കുന്നത്.

whatsapp Technology News Feature