വാട്‌സാപ്പില്‍ ശബ്ദസന്ദേശങ്ങള്‍ അയക്കുന്നതിന് കൂടുതല്‍ സൗകര്യങ്ങളുമായി പുതിയ അപ്‌ഡേറ്റ്

By Avani Chandra.03 04 2022

imran-azhar

 

വാട്‌സാപ് ഉപയോക്താക്കള്‍ ശബ്ദസന്ദേശങ്ങള്‍ കൂടുതലായി ഉപയോഗിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ സൗകര്യങ്ങളുമായി പുതിയ അപ്‌ഡേറ്റുകള്‍ എത്തുന്നു. ദിവസം 700 കോടി ശബ്ദസന്ദേശങ്ങളാണ് വാട്‌സാപ്പില്‍ കൈമാറ്റം ചെയ്യുന്നതെന്ന് മെറ്റ അറിയിച്ചു. നിലവില്‍ പരീക്ഷണഘട്ടത്തില്‍ ഏതാനും ഉപയോക്താക്കള്‍ക്കു ലഭ്യമായിട്ടുള്ള പുതുമകള്‍ വരുന്ന ആഴ്ചകളില്‍ എല്ലാവര്‍ക്കും ലഭ്യമാകും.

 

- ചാറ്റ് പ്ലേബാക്ക്: ചാറ്റിനുള്ളില്‍ നിന്നല്ലാതെ ഓഡിയോ പ്ലേയര്‍ ഉപയോഗിച്ചു ശബ്ദസന്ദേശങ്ങള്‍ കേള്‍ക്കാം.

 

- നിര്‍ത്തി നിര്‍ത്തി പറയാം: ശബ്ദസന്ദേശങ്ങള്‍ റിക്കോര്‍ഡ് ചെയ്യുന്നതിനിടെ പോസ് ചെയ്യാനും റിക്കോര്‍ഡിങ് തുടരാനുമുള്ള സംവിധാനം. പറഞ്ഞതു തെറ്റിയാല്‍ മുഴുവന്‍ മാറ്റിപ്പറയേണ്ട ഇപ്പോഴത്തെ അവസ്ഥയ്ക്കു പരിഹാരം.

 

- പ്ലേബാക്ക് മെമ്മറി: നീണ്ട ശബ്ദസന്ദേശങ്ങള്‍ കേള്‍ക്കുന്നത് ഇടയ്ക്കുവച്ചു നിര്‍ത്തി ചാറ്റ് ക്ലോസ് ചെയ്താലും തിരികെയെത്തുമ്പോള്‍ നേരത്തെ കേട്ടതിന്റെ ബാക്കി കേള്‍ക്കാം.

 

- ഫാസ്റ്റ് പ്ലേബാക്ക്: ഫോര്‍വേഡ് ആയി വരുന്ന സന്ദേശങ്ങള്‍ വേഗത്തില്‍ പ്ലേ ചെയ്യാം. ഇപ്പോള്‍ നേരിട്ടുളള ശബ്ദസന്ദേശങ്ങളില്‍ മാത്രമേ വേഗനിയന്ത്രണമുള്ളൂ.

 

- ഡ്രാഫ്റ്റ് പ്രിവ്യു: സന്ദേശം റിക്കോര്‍ഡ് ചെയ്ത ശേഷം അയയ്ക്കുന്നതിനു മുന്‍പ് വീണ്ടും കേട്ടുനോക്കാനുള്ള സംവിധാനം.

 

OTHER SECTIONS