/kalakaumudi/media/post_banners/589462c28bf160d41974a30d205859e2da95c752dfd148910c7583158995d402.jpg)
ബാങ്കുകളിലെ തിരക്ക് ജനങ്ങളിൽ ആശങ്ക ഉയർത്താറുണ്ട്. എസ് ബി ഐ എസ്.ബി.ടി. അടക്കമുള്ള ബാങ്കുകളുടെ ലയനത്തോടെ ഉപയോക്‌താക്കളുടെ എണ്ണത്തിലുണ്ടായ വന്‍ വര്‍ധന കണക്കിലെടുത്താണ് ബാങ്ക് പുതിയ നോ ക്യു ആപ്പ് പുറത്തിറക്കിയത്. ഇനി മുതല്‍ ബാങ്കിലെത്തി ടോക്കണെടുത്ത് ഊഴമെത്തുന്നതുവരെ കാത്തിരിക്കേണ്ട, നോ ക്യു-ആപ്പ് വഴി ബുക്ക് ചെയ്‌താല്‍ മതി. ചെക്ക് ഡെപ്പോസിറ്റ്, പണം അടയ്‌ക്കല്‍, പിന്‍വലിക്കല്‍, ഡി.ഡി, എന്‍.ഇ.എഫ്.ടി, ആര്‍.ടി.ജി.എസ്., ലോണ്‍ അക്കൗണ്ട് തുടങ്ങീ ബാങ്കുമായി ബന്ധപ്പെട്ട സകല സേവനങ്ങള്‍ക്കും ആപ്പിലൂടെ ബുക്ക് ചെയ്യാം. എസ്.ബി.ഐ. ചെയര്‍പേഴ്‌സണ്‍ അരുന്ധതി ഭട്ടാചാര്യയാണ് ആപ്പ് പുറത്തിറക്കിയത്. ഗൂഗിള്‍ പ്ലേ സ്‌റ്റോറിലും ആപ്പിള്‍ ആപ്പ് സേ്‌റ്റാറിലും ആപ്പ് ലഭ്യമാണ്. ആപ്പില്‍ നമ്മുടെ വിവരങ്ങള്‍ നല്‍കി രജിസ്‌റ്റര്‍ ചെയ്യുന്നതോടെ ഉപയോഗ പ്രദമാകും. എസ്.ബി.ഐ. അക്കൗണ്ടില്ലാത്തവര്‍ക്കും ആപ്പിന്റെ സേവനം ഉപയോഗിക്കാം. വെര്‍ച്വല്‍ ടോക്കണെടുക്കുന്ന ഉപയോക്‌താക്കള്‍ക്ക് തത്സമയം വിവരങ്ങളറിയാം. ടോക്കണ്‍ എടുത്തശേഷം താല്‍പര്യ പ്രകാരം സമയം ക്രമീകരിക്കാനും കഴിയും.