/kalakaumudi/media/post_banners/e9047a7ba39ad01003952417bb38b8990461cf46d4b04f809837a2dde7b52966.jpg)
കൊച്ചി: ഡെസ്‌ക്ടോപ്പ് കമ്പ്യൂട്ടര്‍ ഉള്‍പ്പെടെയുള്ള നിശ്ചിത ഐ.ടി ഉത്പന്നങ്ങളുടെ ഇറക്കുമതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ലാപ്പ്‌ടോപ്പുകള്‍, ടാബുകള്‍, ആള്‍ ഇന്‍ വണ്‍ പേഴ്‌സണല്‍ കമ്പ്യൂട്ടറുകള്‍, സെര്‍വറുകള്‍ തുടങ്ങിയ ഉത്പന്നങ്ങള്‍ക്കാണ് കയറ്റുമതി നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന് കേന്ദ്ര കസ്റ്റംസ് വകുപ്പ് വ്യക്തമാക്കി.
വ്യക്തമായ ഇറക്കുമതി അനുമതികളുണ്ടെങ്കില്‍ ഈ ഉത്പന്നങ്ങള്‍ വിദേശത്ത് നിന്നും വാങ്ങുന്നതിന് തടസമില്ലെന്നും വാണിജ്യ മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. മേക്ക് ഇന്‍ ഇന്ത്യ പ്രോഗ്രാമിന്റെ ഭാഗമായാണ് ചില പ്രത്യേക കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ ഉത്പന്നങ്ങള്‍ക്ക് ഇറക്കുമതി നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്നും അധികൃതര്‍ വ്യക്തമാക്കി.