/kalakaumudi/media/post_banners/e80fba205ab131dacf0b2853b2d551825ba6351911cc4493a7abca4ca15787f6.jpg)
നോക്കിയയുടെ മോഡലുകൾ മൊബൈൽ ഫോൺ പ്രേമികളുടെ ഗൃഹാതുരത്വം നൽക്കുന്നവയാണ്.ഈ ഗൃഹാതുരത്വത്തിനൊപ്പം പുതിയ കാലത്തെ ചില അനിവാര്യ സാങ്കേതികതകൾ കൂടി കൊണ്ടുവന്നിരിക്കുകയാണ് കമ്പനി.നോക്കിയ 105 (2023),നോക്കിയ 106 4 ജി എന്നീ മോഡലുകളിൽ ബിൽഡ് ഇൻ യു.പി.ഐ സംവിധാനമടക്കമുള്ള സൗകര്യങ്ങളാണ് എച്ച്.എം.ഡി കൊണ്ടുവന്നിരിക്കുന്നത്.
ഇൻറർനെറ്റില്ലാതെ 123പേ വഴി യു.പി.ഐ സേവനം നൽകുന്ന ഫോണുകൾ കഴിഞ്ഞ വ്യാഴാഴ്ചയാണ് ലോഞ്ച് ചെയ്തത്.നോക്കിയ 105 (2023) മോഡൽ 2021 ലെ നോക്കിയ 105 4 ജിയ്ക്ക് സമാനമാണ്.എന്നാൽ LTE കണക്റ്റിവിറ്റിയില്ല.120 x 160 പിക്‌സൽ റെസല്യൂഷനോടെ 1.8 ഇഞ്ച് TFT LCD യും IP52 വാട്ടർ റെസിസ്റ്റൻസ് ഉള്ള പോളികാർബണേറ്റ് ബിൽഡും ഈ മോഡലിലുണ്ടാകും.
നോക്കിയ 106 4G-ക്ക് 1.8 ഇഞ്ച് IPS LCD ഉണ്ടാകും. LED ടോർച്ച് ലഭിക്കുന്ന ഈ രണ്ട് ഫോണുകളിലും കാമറകളില്ല.നോക്കിയ 106 4ജിക്ക് MP3 ഫയലുകൾ പ്ലേ ചെയ്യാൻ കഴിയും.എന്നാൽ മൈക്രോ എസ്ഡി കാർഡ് ഉപയോഗിക്കണം.സീരീസ് 30+ ഓപ്പറേറ്റിംഗ് സിസ്റ്റമാണ് മോഡലിലുണ്ടാകുക.ഹെഡ്‌സെറ്റ് പ്ലഗ്ഗിംഗില്ലാതെ തന്നെ വയർലെസ് എഫ്എം റേഡിയോ ലഭ്യമാണ്.
നോക്കിയ 105-ൽ 1000 mAh ബാറ്ററിയുണ്ട്.12 മണിക്കൂർ സംസാര സമയവും 22 ദിവസത്തെ സ്റ്റാൻഡ്ബൈയും ലഭിക്കും. മൈക്രോ USB വഴിയാണ് ചാർജ് ചെയ്യേണ്ടത്.നോക്കിയ 106 4G യിൽ 1,450mAh ബാറ്ററിയാണുണ്ടാകുക.നോക്കിയ 105 (2023) ചാർക്കോൾ, സിയാൻ, റെഡ് ടെറാക്കോട്ട എന്നീ നിറങ്ങളിലാണ് ലഭിക്കുക.1,299 രൂപയാണ് വില.നോക്കിയ 106 4G ചാർക്കോൾ, ബ്ലൂ നിറങ്ങളിലാണ് പുറത്തിറക്കിയത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
