വിലക്കുറവിൽ നോക്കിയ 4ജി ഫോണുകൾ

വിലക്കുറവിൽ നോക്കിയ 4ജി ഫോണുകൾ ഇന്ത്യയിൽ. ഡൽഹിയിലാണ് ഇത് ആദ്യം അവതരിപ്പിച്ചത്. രണ്ടു ദിവസത്തെ ബാറ്ററി ലൈഫാണ് നോക്കിയ 2ന്റെ ഏറ്റവും വലിയ സവിശേഷത. 4100 എംഎഎച്ച് ആണ് ബാറ്ററി ലൈഫ്.

author-image
BINDU PP
New Update
വിലക്കുറവിൽ നോക്കിയ 4ജി ഫോണുകൾ

വിലക്കുറവിൽ നോക്കിയ 4ജി ഫോണുകൾ ഇന്ത്യയിൽ. ഡൽഹിയിലാണ് ഇത് ആദ്യം അവതരിപ്പിച്ചത്. രണ്ടു ദിവസത്തെ ബാറ്ററി ലൈഫാണ് നോക്കിയ 2ന്റെ ഏറ്റവും വലിയ സവിശേഷത. 4100 എംഎഎച്ച് ആണ് ബാറ്ററി ലൈഫ്.പോളികാർബോനൈറ്റ് ബോഡി, 5 ഇഞ്ച് എച്ച്ഡി എൽടിപിഎസ് ഡിസ്പ്ലെ , ഗൂഗിൾ അസിസ്റ്റന്റ് എന്നിവയാണ് നോക്കിയ 2ന്റെ മറ്റു പ്രധാന ഫീച്ചറുകൾ. ആൻഡ്രോയ്ഡ് നൗഗട്ടിൽ പ്രവർത്തിക്കുന്ന ഹാൻഡ്സെറ്റിന് ആൻഡ്രോയ്ഡ് ഒറിയോയുടെ അപ്ഡേഷനും ലഭിക്കും.നോക്കിയ 2ന് 100 മുതൽ 150 ഡോളർ വരെയാണ് പ്രതീക്ഷിക്കുന്ന വില (ഏകദേശം 6,500 രൂപ മുതൽ 9,700 രൂപ വരെ). രാജ്യത്തെ ഒരു ലക്ഷത്തോളം ഔട്ട്‌ലെറ്റുകൾ വഴി നോക്കിയ 2 വിതരണം ചെയ്യുമെന്ന് എച്ച്എംഡി ഗ്ലോബൽ അറിയിച്ചു. നോക്കിയ 2 ഈ വർഷം അവസാനത്തോടെ വിൽപന തുടങ്ങും.മൂന്നു നിറങ്ങളിലായാണ് നോക്കിയ 2 എത്തുന്നത്. ഇരട്ട സിം സേവനം, ക്വാൽകം സ്നാപ്ഡ്രാഗൻ 212 എസ്ഒസി പ്രോസസർ, 1 ജിബി റാം, എട്ടു മെഗാപിക്സൽ റിയർ ക്യാമറ (എൽഇഡി ഫ്ലാഷ്), അഞ്ചു മെഗാപിക്സൽ സെൽഫി ക്യാമറ, 8 ജിബി ഇൻബില്‍റ്റ് സ്റ്റോറേജ് (എസ്ഡി കാർഡ് ഉപയോഗിച്ച് 128 ജിബി വരെ സ്റ്റോറേജ്) എന്നിവ പ്രധാന ഫീച്ചറുകളാണ്.

nokia 2