/kalakaumudi/media/post_banners/5fc4cb0acf5d513185d14e49c3b8ce7fe4324a9917e0f83689cb260f58e935c5.jpg)
മുംബയ്: നോക്കിയ 2 സ്മാര്‍ട്ട് ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. വില 6999 രൂപ. പ്യൂറ്റര്‍ ബ്ളാക്ക്, കോപ്പര്‍ ബ്ളാക്ക്, പ്യൂറ്റ് അര്‍ വൈറ്റ്, നിറങ്ങളില്‍ ഫോണ്‍ ലഭിക്കും.
നോക്കിയ 2 ഉടന്‍ വാങ്ങുന്നവര്‍ക്ക് റിലയന്‍സ് ജിയോ നല്‍കുന്ന 45 ജി ബി 4 ജി ഡാറ്റ അധികം ലഭ്യമാകും. ഉപഭോക്താക്കള്‍ 309 രൂപയ്ക്കോ അതിന് മുകളിലോ റീ ചാര്‍ജ് ചെയ്യണമെന്ന് മാത്രം.
നോക്കിയ 2 ഉപയോക്താക്കള്‍ക്ക് ആക്സിഡന്‍റല്‍ ഡാമേജ് ഇന്‍ഷ്വറന്‍സ് കിട്ടാനായി കോടാക്ക് കോടാക്ക് 811, സേവിംഗ്സ് ബാങ്ക് തുടങ്ങി 1000 രൂപ നിക്ഷേപിച്ച് അക്കൌണ്ട് ആക്ടിവേറ്റ് ചെയ്യണം.
അഞ്ച് ഇഞ്ച് എല്‍ ടി പി എസ് എല്‍ സി ഡി എച്ച് ഡി ഡിസ്പ്ളേയും കോണിംഗ് ഗോറില്ല ഗ്ളാസ് കോട്ടിംഗും അടക്കമാണ് ഫോണ്‍ എത്തുന്നത്.ഈ വിലയില്‍ ഗൂഗിള്‍ അസിസ്റ്റന്‍റ് സംവിധാനം ലഭ്യമായ ആദ്യ ഫോണായ നോക്കിയ 2 7.0 ന്യൂഗട്ട് ഒ എസിലാണ് പ്രവര്‍ത്തിക്കുക. ആന്‍ഡ്രോയിഡ് പുതിയ പതിപ്പ് 8.0 യുല്‍ ലഭ്യമാകും.
1.3 ജി എച്ച് ഇസഡ് ക്വാഡ് കോര്‍ ക്യുവല്‍കോം സ്നാപ് ഡ്രാഗണ്‍ 212 പ്രോസസറും നോക്കിയ 2ല്‍ ഉണ്ട്. ഒരു ജി ബി റാമാണ് ഫോണിലുള്ളത്. 8 മെഗാപിക്സല്‍ റിയല്‍ ക്യാമറ, 5 മെഗാ പിക്സല്‍ സെല്‍ഫി ക്യാമറ എന്നിവയുണ്ട്.
നോക്കിയ 2 ഉപയോക്താക്കള്‍ക്ക് ഗൂഗിള്‍ ഫോട്ടോസിലേക്ക് നിയന്ത്രണമില്ലാതെ ചിത്രങ്ങളും വീഡിയോയും അപ്ലോഡ് ചെയ്യാന്‍ സാധിക്കും. 4100 എം എ എച്ചിന്‍റെ ശക്തമായ ബാറ്ററിയുമുണ്ട്.