നോക്കിയ 3310 4 ജി ഫോൺ ചൈനയില്‍ അവതരിപ്പിച്ചു

നോക്കിയ 3310 4 ജി ഫോണിനെ ചൈനയില്‍ അവതരിപ്പിച്ചു. ഫെബ്രുവരിയില്‍ നടക്കുന്ന മൊബൈ

author-image
Anju N P
New Update
നോക്കിയ 3310 4 ജി ഫോൺ  ചൈനയില്‍ അവതരിപ്പിച്ചു

നോക്കിയ 3310 4 ജി ഫോണിനെ ചൈനയില്‍ അവതരിപ്പിച്ചു. ഫെബ്രുവരിയില്‍ നടക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ നോക്കിയ ഈ ഫോണിന്റെ ആഗോള തലത്തിലുള്ള അവതരണം നടത്തും.

ഫ്രെഷ് ബ്ലാക്ക്, ഡീപ്പ് ബ്ലാക്ക് എന്നിങ്ങനെ രണ്ട് നിറങ്ങളിലാണ് ഫോണുകള്‍ അവതരിച്ചിരിക്കുന്നത്. വാട്സ്ആപ്പ്, ഫെയ്സ്ബുക്ക് ലൈറ്റ്, യൂട്യൂബ് പോലുള്ള ആപ്ലിക്കേഷഷനുകള്‍ ഫോണില്‍ പ്രവര്‍ത്തിക്കും . ആന്‍ഡ്രോയിഡില്‍ അധിഷ്ഠിതമായി ആലിബാബ ഗ്രൂപ്പ് നിര്‍മ്മിച്ച YunOS ലാണ് ഈ ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. നോക്കിയയുടെ 2ജി, 3 ജി പതിപ്പുകള്‍ മാത്രമായിരുന്നു ലഭ്യമായിരുന്നത്. ഒടുവില്‍ 4 ജി പതിപ്പും എത്തിയിരിക്കുന്നു.

2.4 ഇഞ്ച് ഡിസ്പ്ലെ, 256MB സ്റ്റോറേജ്, 2MP റിയര്‍ ക്യാമറ, 1200mAh ബാറ്ററി, 4ജി കണക്റ്റിവിറ്റി, ബ്ലൂടൂത്ത്, വൈഫൈ എന്നിവയാണ് ഈ ഫോണിന്റെ മറ്റു പ്രത്യേകതകള്‍.

nokia 3310 4g