നോക്കിയ 3310 വീണ്ടും വരുന്നു

ന്യൂഡല്‍ഹി: നോക്കിയ ഒരു കാലത്ത് ബൊബൈല്‍ ഫോണ്‍ രംഗത്തെ തരംഗമായിരുന്നു. ഇപ്പോള്‍ നോക്കിയയുടെ ഏറ്റവും ജനപ്രിയ മോഡലുകളില്‍ ഒന്നായ നോക്കിയ 3310 തിരിച്ച് വരുന്നെന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്.

author-image
praveen prasannan
New Update
നോക്കിയ 3310 വീണ്ടും വരുന്നു

ന്യൂഡല്‍ഹി: നോക്കിയ ഒരു കാലത്ത് ബൊബൈല്‍ ഫോണ്‍ രംഗത്തെ തരംഗമായിരുന്നു. ഇപ്പോള്‍ നോക്കിയയുടെ ഏറ്റവും ജനപ്രിയ മോഡലുകളില്‍ ഒന്നായ നോക്കിയ 3310 തിരിച്ച് വരുന്നെന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്.

ലാന്‍ഡ് ഫോണിന്‍റെ കാലത്ത് നോക്കിയ വന്നപ്പോള്‍ ഒരു പുതുമയായിരുന്നു. 2000ത്തിലാണ് ജി എസ് എം മൊബെയില്‍ ഫോനായ നോക്കിയ 3310 ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടത്. ആ വര്‍ഷം തന്നെ ഇത് വിപണിയുലെത്തി.

നോക്കിയ 3110 ഫോണുകള്‍ 12.5 കോടിയോളം വിറ്റഴിച്ചിട്ടുണ്ടെന്നാണ് കണക്ക്. ലോകത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട മൊബെയില്‍ ഫോണുകളിലൊന്നാണിത്.

nokia 3310 coming back