/kalakaumudi/media/post_banners/84c85ce850ce308d1e503a250b6365f2518cf958fc7b6a933a24f1e1c3d9b3fd.jpg)
എല്ലാവര്‍ക്കും അറിയാം നോക്കിയ 6 വിപണിയില്‍ ഈയിടെയാണ് ഇറങ്ങിയതെന്ന്. ഈ ഫോണിന്റെ രജിസ്ട്രേഷന്‍ 4,00,000 കഴിഞ്ഞു JD.com ല്‍.കൂടാതെ ആപ്പിള്‍ ഐഫോണ്‍ 8 ഈ വര്‍ഷം അവസാനവും ഗാലക്സി 8ഉും ഇറങ്ങുമെന്നും എല്ലാവര്‍ക്കും അറിയാം. നോക്കിയ 6 മിഡ്റേഞ്ച് സ്മാര്‍ട്ട്ഫോണാണ്. എന്നാല്‍ നോക്കിയ 8 ഇതിനകം തന്നെ ഉപഭോക്താക്കളുടെ ഇടയില്‍ ധാരാളം സ്പാര്‍ക്ക് സൃഷ്ടിച്ചു.നോക്കിയ 8 ഒരു ഹൈ എന്‍ഡ് സ്മാര്‍ട്ട്ഫോണാണ്. ഐഫോണ്‍ 8 മായും ഗാലക്സി 8 മായും ഇതിനെ താരതമ്യം ചെയ്തിരുന്നു.
നോക്കിയ 8ല്‍ പ്രതീക്ഷിക്കുന്ന സവിശേഷതകള്‍ നോക്കാം.
രണ്ട് വേരിയന്റിലാണ് നോക്കിയ 8 ഇറങ്ങുന്നത്. ഒന്ന് 4ജിബി റാമിനോടൊപ്പം സ്നാപ്ഡ്രാഗണ്‍ 821 പ്രോസസറാണറ്.മറ്റൊന്ന് 6ജിബി റാം സ്നാപ്ഡ്രാഗണ്‍ 835 പ്രോസസറും.
നോക്കിയ 8ന്റെ ഇന്റേര്‍ണല്‍ മെമ്മറി 64/128ജിബി. ഇതു കൂടാതെ 256ജിബി മൈക്രോ എസ്ഡി കാര്‍ഡും പിന്തുണയ്ക്കുന്നു.
5.7 ഇഞ്ച് ആണ് ഫോണിന്റെ സ്ക്രീന്‍ സൈസ്, റിസൊല്യൂഷന്‍ 2560X1440 യും ആണ്. 24എംബി റിയര്‍ ക്യാമറയില്‍ കാള്‍ സീയൂസ് ഒപ്റ്റിക്സ് ആണ്. ഇത് OIS ഉും സൂപ്പര്‍ EIS ഉും പിന്തുണയ്ക്കുന്നു. 12എംബി സെക്കന്‍ഡറി ക്യാമറയില്‍ ഡ്യുവല്‍ സ്പീക്കറുകള്‍ ഉണ്ട്.
ഈ പറഞ്ഞ സവിശേഷതകള്‍ വച്ചു നോക്കുമ്പോൾ നോക്കിയ 8 സ്മാര്‍ട്ട്ഫോണുകളുടെ രാജാവ് എന്നും തന്നെ പറയേണ്ടി വരും.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
