വിപ്ലവം സൃഷ്ടിക്കാൻ നോക്കിയാ 9 റെഡി; പിൻ ഭാഗത്ത് അഞ്ച് ക്യാമറകൾ

സ്മാർട്ഫോൺ വിപണിയിൽ വിപ്ലവം സൃഷ്ടിച്ചുകൊണ്ടാണ് പ്രമുഖ കമ്പനികൾ ഡ്യൂവൽ ക്യാമറ അവതരിപ്പിച്ചത്.

author-image
Sooraj Surendran
New Update
വിപ്ലവം സൃഷ്ടിക്കാൻ നോക്കിയാ 9 റെഡി; പിൻ ഭാഗത്ത് അഞ്ച് ക്യാമറകൾ

സ്മാർട്ഫോൺ വിപണിയിൽ വിപ്ലവം സൃഷ്ടിച്ചുകൊണ്ടാണ് പ്രമുഖ കമ്പനികൾ ഡ്യൂവൽ ക്യാമറ അവതരിപ്പിച്ചത്. എന്നാൽ ഇതോടെ എല്ലാം പൂർത്തിയായി എന്നുകരുതിയ ഉപഭോക്താക്കൾക്ക് തെറ്റി. സ്മാർട്ഫോൺ വിപണിയിൽ പുതുചരിത്രം സൃഷ്ടിക്കാൻ തയ്യാറായി നോക്കിയാ റെഡി. സ്മാർട്ട്ഫോണിൽ ക്യാമറയുടെ സങ്കൽപ്പങ്ങൾ തിരുത്തിയെഴുതിക്കൊണ്ടാണ് നോക്കിയാ 9 അവതരിക്കാൻ ഒരുങ്ങുന്നത്. പിൻഭാഗത്ത് അഞ്ച് ക്യാമറയാണ് നോക്കിയാ 9ൽ അവതരിപ്പിക്കുന്നത്. ഐടി ഹോമാണ് വാർത്ത പുറത്തുവിട്ടത്. ക്യാമറയുടെ ഭാഗം ഗ്ലാസ് നിർമ്മിതമാണെന്നും അഭ്യൂഹങ്ങൾ പരക്കുന്നുണ്ട്. അഞ്ച് ക്യാമറയുടെ പ്രവർത്തനം എങ്ങനെയായിരിക്കുമെന്ന ആകാംശയിലാണ് ഉപഭോക്താക്കൾ.

nokia 9