പുതുവർഷത്തിൽ നോക്കിയ തിരിച്ചുവരുമോ ?

പുതുവർഷം വരുമ്പോൾ സ്മാർട്ട് ഫോൺ വിപണി ആവേശത്തോടെ കാത്തിരിക്കുന്ന ഒന്നുണ്ട് ഒരുകാലത്ത് ലോകത്തെ മൊബൈൽ ഫോൺ വിപണി അടക്കിവാണ നോക്കിയയുടെ തിരിച്ചുവരവ്

author-image
BINDU PP
New Update
 പുതുവർഷത്തിൽ നോക്കിയ തിരിച്ചുവരുമോ ?

പുതുവർഷം വരുമ്പോൾ സ്മാർട്ട് ഫോൺ വിപണി ആവേശത്തോടെ കാത്തിരിക്കുന്ന ഒന്നുണ്ട് ഒരുകാലത്ത് ലോകത്തെ മൊബൈൽ ഫോൺ വിപണി അടക്കിവാണ നോക്കിയയുടെ തിരിച്ചുവരവ്. 2017 ആദ്യം രണ്ട് ആൻഡ്രോയിഡ് ഫോണുകൾ പുറത്തിറക്കി നോക്കിയ വിപണയിലേക്ക് തിരികെയെത്തുമെന്നാണ് റിപ്പോർട്ടുകൾ.

എന്നാൽ ആ വരവ് എന്നുണ്ടാകുമെന്ന് വ്യക്തമല്ല. വർഷങ്ങൾ കഴിഞ്ഞുള്ള നോക്കിയയുടെ തിരിച്ചുവരവ് വിപണിയിൽ എന്തുമാറ്റമുണ്ടാക്കുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.

പുതിയ നോക്കിയ ഫോണുകളെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങളൊന്നും ലഭ്യമല്ല. എങ്കിലും പുറത്തുവന്ന വിവരങ്ങളനുസരിച്ച് മികച്ച ഫീച്ചറുകൾ ഉൾപ്പെടുത്തിയ ആൻഡ്രോയിഡ് ഫോണുകളാണ് പുറത്തിറങ്ങാനിരിക്കുന്നത്.

nokia