/kalakaumudi/media/post_banners/973dbe49b4b3d623fba2cf54e4b6ffcc1b005ab2b5755c5c5afba5ef316e976a.jpg)
ലണ്ടന്‍: ഒരുകാലത്ത് മൊബൈല്‍ ഫോണ്‍ വിപണിയെ അടക്കി വാണിരുന്ന നോക്കിയ പിന്നീട് അപ്രത്യക്ഷമായി. ഇപ്പോള്‍ സ്മാര്‍ട്ട് ഫോണുകളുമായി മടങ്ങി വരവിനൊരുങ്ങുകയാണ് നോക്കിയ.
ദിവസങ്ങള്‍ക്ക് മുന്പാണ് ആദ്യ ആന്‍ഡ്രായിഡ് ഹാന്‍ഡ് സെറ്റ് നോക്കിയ 6 പുറത്തിറക്കിയത്. ജനുവരി 19ന് ഈ ഹാന്‍ഡ് സെറ്റിന്‍റെ വില്‍പന തുടങ്ങും. നോക്കിയ 6ന്‍റെ ബുക്കിംഗ് ചൈനീസ് വെബ്സൈറ്റില്‍ തുടങ്ങിയിട്ടുണ്ട്.
നോക്കിയ ഫെയ്സ് ബുക് പേജില്‍ ഇതിന്‍റെ കാര്യങ്ങള്‍ വന്നിട്ടുണ്ട്. അടുത്ത മാസം കൂടുതല്‍ ആന്‍ഡ്രോയിഡ് ഫോണുകള്‍ നോക്കിയ പുറത്തിറക്കും. ഫെബ്രുവരി 26ന് കൂടുതല്‍ പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിക്കാമെന്ന് കന്പനി അറിയിച്ചു.
മൊബെയില്‍ വേള്‍ഡ് കോണ്‍ഗ്രസ് ഫെബ്രുവരി 27 മുതല്‍ മാര്‍ച്ച് രണ്ട് വരെയാണ്. ഒരു കൂട്ടം ഹാന്‍ഡ്സ്റ്റുകള്‍ മൊബെയില്‍ വേള്‍ഡ് കോണ്‍ഗ്രസ് നോക്കിയ അവതരിപ്പിക്കും.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
