/kalakaumudi/media/post_banners/a3a99c93b1689d45c0f38d9bba0847ef8a4721c024205507619df59f4db2d082.jpg)
ഹെല്‍സിങ്കി: ഒരു കാലത്ത് മൊ ബൈല്‍ ഫോണ്‍ വിപണിയില്‍ തരംഗമായിരുന്നു നോക്കിയ. പഴയ പ്രതാപം തിരിച്ച് പിടിക്കാന്‍ നോക്കിയ വീണ്ടും ഒരുങ്ങുകയാണ്.
ആന്‍ഡ്രോയിഡ് ഫോണുകള്‍ പുറത്തിറക്കിയാണ് നോക്കിയ വീണ്ടുമെത്തുന്നത്. ഡി 1 സി എന്ന പേരിലാണ് നോക്കിയ ആന്‍ഡ്രോയിഡ് ഫോണുകള്‍ പുറത്തിറക്കുന്നതെന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഡി 1 സിയുടെ കൂടെ ഹായ് എന്‍ഡ് സ്മാര്‍ട്ട്ഫോണുകള്‍ അവതരിപ്പിക്കാനും നോക്കിയക്ക് പദ്ധതിയുണ്ടെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകളില്‍ കാണുന്നത്.
6 ജി ബി റാം, സ്നാപ് ഡ്രാഗണ്‍ 835 എസ് ഒ സി പ്രോസസര്‍, സീസ് ലെന്‍സോട് കൂടിയ 23 മെഗാപിക്സല്‍ പിന്‍ക്യാമറ തുടങ്ങിയ സവിശേഷതകള്‍ നോക്കിയയുടെ ഹൈ എന്‍ഡ് സ്മാര്‍ട്ട് ഫോണിലുണ്ടാകുമെന്ന് സൂചനയുണ്ട് നേരത്തേ ഉള്ള റിപ്പോര്‍ട്ടുകള്‍ പ്രകാരം 5.2 ഇഞ്ച് അല്ലെങ്കില്‍ 5.5 ഇഞ്ച് 2 കെ (ക്യു എച്ച് ഡി) ഡിസ്പ്ളേയുണ്ടാകുമെന്നാണ് അറിയിച്ചിരുന്നത്.
സീസ് ലെന്‍സോട് കൂടിയ പ്രധാന ക്യാമറ തന്നെയാണ് നോക്കിയ ആന്‍ഡ്രോയിഡ് ഫോണിന്‍റെ പ്രധാന സവിശേഷത. ഇത് ആന്‍ഡ്രോയിഡ് 7.0 നുഗട്ട് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാകും പ്രവര്‍ത്തിക്കുക.
മെറ്റല്‍ ചട്ടക്കൂടാകും പുതിയ ഫോണിന് ഉണ്ടാവുക എന്നാണ് സൂചന. വെള്ളം കയറില്ല.ബാഴ്സിലോണയില്‍ ഫെബ്രുവരി 27ന് എം ഡബ്ളിയു സി 2017ല്‍ നോക്കിയ സ്മാര്‍ട്ട്ഫോണിന്‍റെ വിശദവിവരങ്ങള്‍ പുറത്തുവരുമെന്നാണ് കരുതുന്നത്. .
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
