/kalakaumudi/media/post_banners/289aa72008f81e8bf06ed584384bf1d145c4a2bc455f9e790218595132d537a4.jpg)
നോക്കിയയുടെ ഏറ്റവും പുതിയ സ്മാർട്ട് ഫോണായ എക്സ് 6 ഇനി മുതൽ ഇന്ത്യൻ വിപണിയിലും ലഭ്യമാകും. ഒട്ടേറെ മികച്ച ഫീച്ചറുകളോട് കൂടിയാണ് പുതിയ എക്സ് 6 വിപണിയിലെത്തുന്നത്. 5.80 ഇഞ്ചാണ് ഫോണിന്റെ സ്ക്രീൻ വലിപ്പം. ആൻഡ്രോയിഡ് 8.1 ഓപ്പറേറ്റിങ്ങ് സിസ്റ്റമാണ് ഫോണിൽ ഉപയോഗിച്ചിരിക്കുന്നത്. 4 ജിബി റാമും 32 ജിബി ഇന്റെര്ണല് മെമ്മറിയുമാണ് ഫോൺ നൽകുന്നത്. 3060mAh ആണ് ഫോണിന്റെ ബാറ്ററി ക്ഷമത. വൈഫൈ, ബ്ലൂട്ടൂത്, ജിപിഎസ്, യുഎസ്ബി, ഒ ടി ജി, 3 ജി 4 ജി കണക്റ്റിവിറ്റികളും ഫോണിൽ ഉണ്ട്. 29,907 രൂപയാണ് ഫോണിന്റെ വില.