വാഹനാപകടം തടയാൻ 6 ജി മൊബൈൽ സാങ്കേതികവിദ്യ; പുതിയ ആശയവുമായി നോക്കിയ

By Greeshma Rakesh.28 10 2023

imran-azhar

 

 

ന്യൂഡൽഹി:രാജ്യത്ത് വാഹനാപകടങ്ങൾ ദിനംപ്രതി വർദ്ധിച്ചുവരികയാണ്. സാങ്കേതികവിദ്യയുടെ വളർച്ച വാഹനങ്ങളോടുള്ള ജനങ്ങളുടെ താല്പര്യവും കൂട്ടി.ആഢംബരവും പുതിയ ഫീച്ചറുകളുമുള്ള വാഹനങ്ങളുമായി വേഗത്തിൽ കുതിക്കുന്നത് പലപ്പോഴും അപകടങ്ങൾക്ക് കാരണമാകാറുണ്ട്.

 

ഇപ്പോഴിതാ ഇത്തരത്തിൽ വാഹനാപകടങ്ങൾ തടയാൻ മൊബൈൽ സാങ്കേതികവിദ്യയ്ക്കാകുമെന്ന പുതിയ ആശയവുമായി എത്തിയിരിക്കുകയാണ് നോക്കിയ.ലോകം 6 ജി കണക്ടിവിറ്റിയിലേക്ക് മാറുന്നതോടെ വാഹനാപകടങ്ങൾ തടയാൻ സാധിക്കുമെന്നാണ് നോക്കിയ അവകാശപ്പെടുന്നത്.

 

മനുഷ്യരുടെ ആറ് ഇന്ദ്രിയങ്ങൾപോലെ പ്രവർത്തിക്കാൻശേഷിയുള്ള 6 ജി റേഡിയോ ഉപകരണമാണ് നോക്കിയ ഇപ്പോൾ അവതരിപ്പിച്ചത്. ട്രാൻസ്മിറ്ററും റിസീവറും ചേർന്ന ഉപകരണത്തിലൂടെ നെറ്റ്‌വർക്കിനെ സെൻസറുകളാക്കിമാറ്റുന്ന പ്രവർത്തനമാണ് റേഡിയോ ചെയ്യുന്നത്.

 


അതുവഴി വസ്തുക്കളുടെ അകലവും സ്ഥാനവും വേഗവും തിരിച്ചറിയാൻ സാധിക്കും. ഒപ്പം ഉടനടി നടപടിയെടുക്കാനും ഈ ഉപകരണം ഉപയോഗിക്കാനാകുമെന്ന് നോക്കിയയുടെ ബെംഗളൂരുവിലെ ഗവേഷണവിഭാഗം ഡയറക്ടർ പൊന്നി കൃഷ്ണമൂർത്തി പറഞ്ഞു.

 

വാഹനങ്ങളിൽക്കൂടി ഭാവിയിൽ 6 ജി സാങ്കേതികവിദ്യയുപയോഗിക്കുന്ന ഉപകരണങ്ങൾ വരുന്നതോടെ കൂട്ടിയിടിയും മറ്റും മുൻകൂട്ടിയറിഞ്ഞ് ഓട്ടോമാറ്റിക്കായി ബ്രേക്ക് ചെയ്യാനും സാധിക്കും.

 

അതെസമയം അപകടങ്ങളും മറ്റും സെക്കൻഡിന്റെ നൂറിലൊരംശം സമയംകൊണ്ട് തിരിച്ചറിഞ്ഞ് കൃത്യമായ നടപടിയെടുക്കാൻ സഹായിക്കുന്നതാണ് റേഡിയോയെന്ന് നോക്കിയയുടെ 6 ജി ഗവേഷണത്തിൽ പ്രധാന പങ്കുവഹിക്കുന്ന എം. അരശുവും പറഞ്ഞു.

 

OTHER SECTIONS