ഇന്ത്യയില്‍ നോക്കിയ 3.1 പ്ലസിന് വിലകുറച്ചു

ഇന്ത്യയില്‍ നോക്കിയ 3.1 പ്ലസിന് വിലകുറച്ചു. നോക്കിയ 6.1 പ്ലസ്, നോക്കിയ 7.1 ഫോണുകള്‍ക്ക് പിന്നാലെയാണ് നോക്കിയ 3.1 പ്ലസിന് വില കുറഞ്ഞത് . 1,500 രൂപയോളമാണ് നോക്കിയ 3.1 പ്ലസിന് കുറഞ്ഞിരിക്കുന്നത് . പുതിയ നോ

author-image
uthara
New Update
 ഇന്ത്യയില്‍ നോക്കിയ 3.1 പ്ലസിന് വിലകുറച്ചു

ഇന്ത്യയില്‍ നോക്കിയ 3.1 പ്ലസിന് വിലകുറച്ചു. നോക്കിയ 6.1 പ്ലസ്, നോക്കിയ 7.1 ഫോണുകള്‍ക്ക് പിന്നാലെയാണ് നോക്കിയ 3.1 പ്ലസിന് വില കുറഞ്ഞത് . 1,500 രൂപയോളമാണ് നോക്കിയ 3.1 പ്ലസിന് കുറഞ്ഞിരിക്കുന്നത് . പുതിയ നോക്കിയ ഇനി പുതിയ വിലയനുസരിച്ച് 3.1, 9999 രൂപക്ക് സ്വന്തമാക്കാവുന്നതാണ് .11,499 രൂപയായിരുന്നു ഇറങ്ങിയ സമയത്തെ വില .എന്നാൽ നിരവധി ഉപയോക്താക്കളെ നോക്കിയ 5.1 പ്ലസ് ഫോണ്‍ 10,999 രൂപയ്ക്ക് വിപണിയിലെത്തിച്ചത് ഏറെ നിരാശപ്പെടുത്തി . ഇതിന്റെ പശ്ചാത്തലത്തിലാണ് 3.1 പ്ലസിന്റെ വില കുറച്ചത് .ആന്‍ഡ്രോയിഡ് വണ്‍ സ്മാര്‍ട്‌ഫോണുകളുടെ പട്ടികയില്‍ നോക്കിയ 3.1 പ്ലസ് ഏറ്റവും വിലകുറഞ്ഞ ഫോണ്‍ ആയി മാറുകയും ചെയ്തു .

ഫോണിന് ആറ് ഇഞ്ച് എച്ച്ഡിപ്ലസ് ഡിസ്‌പ്ലേ ആണ് .അതോടൊപ്പം ഫോണിന് മൂന്ന് ജിബി റാമും 32 ജിബി സ്റ്റോറേജുമാണ് 400 ജിബി വരെ എക്സ്പാന്‍ഡ് മൈക്രോ എസ്ഡി കാര്‍ഡ് വഴി ചെയ്യാനും സാധ്യമാകും . നോക്കിയ 3.1 പ്ലസിന് 13 മെഗാപിക്‌സലിന്റേയും അഞ്ച് മെഗാപിക്‌സലിന്റേയും സെന്‍സറുകളടങ്ങുന്ന ഡ്യുവല്‍ റിയര്‍ ക്യാമറയാണ് ഉള്ളത് .

price less