നോക്കിയ 6ജിബി വേരിയന്റ് അവതരിപ്പിച്ചു

നോക്കിയ ജി42 5ജിയുടെ പുതിയ 6ജിബി വേരിയന്റ് അവതരിപ്പിച്ച് എച്ച്എംഡി.

author-image
anu
New Update
നോക്കിയ 6ജിബി വേരിയന്റ് അവതരിപ്പിച്ചു

കൊച്ചി: നോക്കിയ ജി42 5ജിയുടെ പുതിയ 6ജിബി വേരിയന്റ് അവതരിപ്പിച്ച് എച്ച്എംഡി. പുതിയ മോഡല്‍ മാര്‍ച്ച് എട്ടിന് ഇന്ത്യന്‍ വിപണിയിലെത്തും. പുതിയ മോട്ടലിന്റെ വില 9999 രൂപയാണ്. ആമസോണ്‍ സ്പെഷ്യല്‍സ്, എച്ച്എംഡി ഡോട്ട് കോം എന്നിവ വഴി എക്സ്‌ക്ലൂസീവായി ഉപഭോക്താക്കള്‍ക്ക് ഫോണ്‍ സ്വന്തമാക്കാവുന്നതാണ്.

2ജിബി വെര്‍ച്വല്‍ റാം ഉള്‍പ്പെടെ 6ജിബി റാം+128ജിബി റോം ശേഷിയാണ് ഫോണിനുള്ളത്. 50എംപി എഎഫ് മെയിന്‍ ക്യാമറ, രണ്ട് അധിക 2എംപി ക്യാമറ, 8എംപി ഫ്രണ്ട് ക്യാമറ, രണ്ട് വര്‍ഷത്തെ ഒഎസ് അപ്ഗ്രേഡ് ഗ്യാരണ്ടി എന്നിവയുമുണ്ട്.

technology nokiya 6gb new model