നോക്കിയാ കുടുംബത്തിലെ പുതിയ താരം നോക്കിയ 150

നോക്കിയയുടെ ഏറ്റവും പുതിയ ഫീച്ചർ ഫോൺ ഇന്ത്യൻ വിപണിയിലെത്തി. നോക്കിയ 150 എന്ന പേരിലാണ് നോക്കിയകുടുംബത്തിലെ പുതിയതാരത്തിന്റെ കടന്നുവരവ് . ഡിസംബറിൽ നോക്കിയ രണ്ട് ഫീച്ചർ ഫോണുകൾ പ്രഖ്യാപിച്ചിരുന്നു. അതിലെ ഡ്യുവൽ സിം വേരിയന്റാണ് ഇപ്പോൾ ആമസോണിൽ വിൽപനയ്ക്ക്ഉള്ളത് . 1950 രൂപയാണ് വില.

author-image
Greeshma G Nair
New Update
നോക്കിയാ കുടുംബത്തിലെ പുതിയ താരം നോക്കിയ 150

 

നോക്കിയയുടെ ഏറ്റവും പുതിയ ഫീച്ചർ ഫോൺ ഇന്ത്യൻ വിപണിയിലെത്തി. നോക്കിയ 150 എന്ന പേരിലാണ് നോക്കിയകുടുംബത്തിലെ പുതിയതാരത്തിന്റെ കടന്നുവരവ് . ഡിസംബറിൽ നോക്കിയ രണ്ട് ഫീച്ചർ ഫോണുകൾ പ്രഖ്യാപിച്ചിരുന്നു. അതിലെ ഡ്യുവൽ സിം വേരിയന്റാണ് ഇപ്പോൾ ആമസോണിൽ വിൽപനയ്ക്ക്ഉള്ളത് . 1950 രൂപയാണ് വില.

ഇനി നോക്കിയ 150 യെ കുറിച്ച് അറിയാം , പോളി കാർബണേറ്റ് ബോഡിയാണ് ഫോണിന്. ഇത് സ്ക്രാച്ച് റെസിസ്റ്റന്റ് കളർ കൊണ്ട് കോട്ട് ചെയ്തിരിക്കുന്നു. ഈ ഫീച്ചർ ഫോണിന്റെ വിശ്വാസ്യതയാണ് സൂചിപ്പിക്കുന്നത്.

240x320 പിക്സൽ 2.4 ഇഞ്ച് ക്യുവിജിഎ ഡിസ്പ്ലേയാണ് ഫോണിന് നൽകിയിരിക്കുന്നത്. എൽഇഡി ഫ്ലാഷോടു കൂടിയ ഒരു വിജിഎ ക്യാമറയും നൽകിയിട്ടുണ്ട്. നോക്കിയ സീരീസ് 30+ ഓപ്പറേറ്റിങ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ഫോണിന് 1020 എംഎഎച്ച് ബാറ്ററി കരുത്ത് പകരുന്നു. നീണ്ട ബാറ്ററി ലൈഫിന് പേരുകേട്ട ഈ ബാറ്ററി, നോക്കിയ 150 യ്ക്ക് 22 മണിക്കൂർ വരെ സംസാര സമയം വാഗ്ദാനം ചെയ്യുന്നു.

32 ജിബി ഡേറ്റ മൈക്രോ എസ്ഡി കാർഡിട്ട് സൂക്ഷിക്കാം. മൈക്രോ യുഎസ്ബി ചാർജറാണ് ഫോണിനുള്ളത്. എൽഇഡി ടോർച്ച് ലൈറ്റും നോക്കിയ 150 യിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

മൈക്രോ യുഎസ്ബി, 3.5 എംഎംഎവി കണക്ടർ, ബ്ലൂടൂത്ത് 3.0, എഫ്എം റേഡിയോ, എംപി3 പ്ലേയർ തുടങ്ങിയ കണക്ടിവിറ്റി ഓപ്ഷനുകളും നോക്കിയയുടെ പ്രശസ്തമായ ഗെയിംമുകളും പുതിയ മോഡലിൽ ഉണ്ട് .

nokkia