പുത്തൻ ഫീച്ചറുകൾകൊണ്ട് വിപണി കീഴടക്കുമോ? നത്തിങ് ഫോൺ 3 അണിയറയിൽ...

By Greeshma Rakesh.08 12 2023

imran-azhar

 

 

 

 

ഒരൊറ്റ സ്മാർട്ട്ഫോൺ കൊണ്ട് ആഗോള സ്മാർട്ട്ഫോൺ വിപണിയിൽ വിപ്ലവം സൃഷ്ടിച്ച സ്മാർട്ട്ഫോൺ ബ്രാൻഡാണ് നത്തിങ്. വൺപ്ലസിന്റെ സഹസ്ഥാപകനായ കാൾ പേയ് 2020ലാണ് നത്തിങ് സ്ഥാപിക്കുന്നത്.നിലവിൽ നത്തിങ് ഫോൺ 1, നത്തിങ് ഫോൺ 2 എന്നിങ്ങനെ രണ്ടു ഫോണുകൾ മാത്രമാണ് നത്തിങ് വിപണിയിൽ എത്തിച്ചിരിക്കുന്നത്.

 


നത്തിങ്ങിന്റെ ഫോണിന് വിപണിയിൽ മികച്ച പ്രതികരണമാണ് ലഭിച്ചുവരുന്നത്. നത്തിങ് ഫോൺ 1 ലോഞ്ച് ചെയ്തത് 2022 ജൂലൈ 21 ന് ആയിരുന്നു. ഇത് ഹിറ്റായതോടെ ഒരു വർഷത്തിനിപ്പുറം 2023 ജൂലൈ 11 ന് നത്തിങ് ഫോൺ 2 വിപണിയിൽ എത്തിച്ചു.നിരവധി ഫീച്ചറുകൾ സജ്ജീകരിച്ചുകൊണ്ടായിരുന്നു നത്തിങ് ഫോൺ 2ന്റെ വരവ്. ഇപ്പോഴിതാ പുത്തൻ രൂപത്തിലും ഭാവത്തിലും നത്തിങ് ഫോൺ 3 വിപണിയിലേക്കെത്തിക്കാനൊരുങ്ങുകയാണ് കമ്പനി.

 


2024 ലേക്കുള്ള തങ്ങളുടെ സൂപ്പർ ഹിറ്റായിട്ടാണ് നത്തിങ് ഫോൺ 3 കമ്പനി ഒരുക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. മറ്റു രണ്ടു ഫോണുകളും ജൂലൈ മാസത്തിൽ ലോഞ്ച് ചെയ്തതിനാൽ ഫോൺ 3ഉം 2024 ജൂലൈ മാസത്തിൽ വിപണിയിലേക്ക് എത്തിക്കുമെന്നാണ് പ്രതീക്ഷ. അതെസമയം വരാൻ പോകുന്ന ഈ സ്മാർട്ട്ഫോണിന്റെ ഫീച്ചറുകൾ സംബന്ധിച്ച വിവരങ്ങൾ കമ്പനി പുറത്തുവിട്ടിട്ടില്ല.

 


സൃതാര്യമായ ബാക്ക് ഡിസൈൻ നത്തിങ് 3യിൽ വേറിട്ട രീതിയിൽ അ‌വതരിപ്പിക്കുമെന്നാണ് റിപ്പോർട്ട്. ഏറ്റവും പുതിയ നത്തിങ് ഫോൺ 2 വിന്റെ 8GB/128GB പ്രാരംഭ മോഡൽ 44,999 രൂപ വിലയിലാണ് ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. എന്നാൽ അ‌ടുത്തിടെ കമ്പനി എല്ലാ വേരിയന്റുകളുടെ വിലയിലും 5000 രൂപ കുറച്ചിട്ടുണ്ട്.

 

 

OTHER SECTIONS