നത്തിംഗ് ഫോണ്‍ (2എ) വിപണിയില്‍

ബ്രിട്ടീഷ് ഇലക്ട്രോണിക്സ് കമ്പനി നത്തിംഗ് പുതിയ സ്മാര്‍ട്ട്ഫോണ്‍ (2എ) വിപണിയിലിറക്കി.

author-image
anu
New Update
നത്തിംഗ് ഫോണ്‍ (2എ) വിപണിയില്‍

 

കൊച്ചി: ബ്രിട്ടീഷ് ഇലക്ട്രോണിക്സ് കമ്പനി നത്തിംഗ് പുതിയ സ്മാര്‍ട്ട്ഫോണ്‍ (2എ) വിപണിയിലിറക്കി.. മീഡിയാടെക്ക് ഡൈമെന്‍സിറ്റി 7200 പ്രോ പ്രോസസ്സര്‍ ഉള്ള ഫോണ്‍ (2എ) മികച്ച വൈദ്യുതി ക്ഷമതയും വേഗതയും ഉറപ്പു വരുത്തുന്നു. റാം ബൂസ്റ്റര്‍ ടെക്‌നോളജിയുള്ള 20 ജിബി(12ജിബി + 8ജിബി) റാം, സ്മാര്‍ട്ട് ക്ലീന്‍, അഡാപ്റ്റീവ് എന്‍ടിഎഫ്എസ് പോലുള്ള ഒപ്റ്റിമൈസേഷനുകള്‍ കൊണ്ട് വൈദ്യുതി ഉപഭോഗം 10% വരെ കുറക്കാം.

അതിവേഗ ചാര്‍ജിങ് പിന്തുണയ്ക്കുന്ന 45വാട്ട് ഫാസ്റ്റ് ചാര്‍ജ്ജിംഗുള്ള 5,000 എംഎഎച്ച് ബാറ്ററിയാണുള്ളത്. ട്രൂലെന്‍സ് എഞ്ചിന്‍ നല്‍കുന്ന ഡ്യുവല്‍ 50 എംപി റിയര്‍ ക്യാമറയും 32 എംപി ഫ്രണ്ട് ക്യാമറയുമുണ്ട്. 8ജിബി /128ജിബിക്കു 23,999, 8ജിബി/ 256ജിബിക്കു 25,999, 12ജിബി/ 256ജിബി ക്കു 27,999 എന്നിങ്ങനെയാണ് വില.

ഫ്‌ലിപ്കാര്‍ട്ട്, ക്രോമ, വിജയ് സെയില്‍സ് എന്നിവയിലും മറ്റ് പ്രമുഖ ഔട്ട്‌ലെറ്റുകളിലും ബ്ലാക്ക് ആന്‍ഡ് വൈറ്റ് നിറങ്ങളില്‍ ഫോണ്‍ (2എ) ലഭ്യമാണ്. എച്ച് ഡി എഫ് സി കാര്‍ഡ് ഉപയോക്താക്കള്‍ക്ക് 2,000 രൂപ ഇളവും, ഓണ്‍ലൈന്‍ ട്രാന്‍സാക്ഷനുകളില്‍ എന്‍സിഇഎംഐ ആനുകൂല്യങ്ങളും ലഭിക്കും. കൂടാതെ ഫ്‌ലിപ്കാര്‍ട്ടില്‍ 2000രൂപ എക്സ്‌ചേഞ്ച് ഓഫറില്‍ 8/128 ജിബി വെറും 19,999 രൂപയ്ക്ക് ലഭിക്കും.

technology nothing phone 2 a