/kalakaumudi/media/post_banners/3b7f106e6598218237258f6a48def4d46736497499e87b16f308574020e0e21c.jpg)
ഓ -ഫ്രീ വയർലെസ്സ് ബ്ലുടൂത് ഹെഡ്‍ഫോൺസ് അവതരിപ്പിക്കുകയാണ് പ്രമുഖ സ്മാർട്ട് ഫോൺ നിർമ്മാതാക്കളായ ഓപ്പോ. മികച്ച സാങ്കേതിക വിദ്യയിലൂടെയാണ് വയർലെസ്സ് ഹെഡ്‍ഫോൺ വികസിപ്പിച്ചിരിക്കുന്നത്. ട്രൂ വയർലെസ്സ് സ്റ്റീരിയോ എന്ന ആധുനിക സാങ്കേതിക വിദ്യയാണ് ഇയർ ബഡുകളിൽ ഉപയോഗിച്ചിരിക്കുന്നത്. ചൈനീസ് വിപണികളിൽ ആണ് വയർലെസ്സ് ഹെഡ്‍ഫോണുകൾ അവതരിപ്പിച്ചത്. ചൈനയിൽ ഏകദേശം 7200 രൂപയാണ് ഓ -ഫ്രീ വയർലെസ്സ് ഹെഡ്‍ഫോൺസിന് നൽകിയിരിക്കുന്ന വില. ഹെഡ്‍ഫോണുകൾ ഓഗസ്റ്റ് മാസത്തോടെ വിപണിയിൽ എത്തിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. 12 മണിക്കൂർ ബാറ്ററി ബേക്കപ്പ് ആണ് കമ്പനി വാഗ്ദാനം. ഹെഡ്‍ഫോൺ സ്മാർട്ട്ഫോണുമായി ബന്ധിപ്പിച്ചാൽ കോളുകൾ സ്വീകരിക്കാൻ സാധിക്കും.