ഐപിഎല്‍ സൗജന്യമായി കാണാനുള്ള ഓഫറുമായി എയര്‍ടെല്‍ ടി വി

ഉപഭോക്താക്കള്‍ക്ക് എയര്‍ടെല്‍ ടിവി ആപ്പ് വഴി സൗജന്യമായി 2018 ഐപിഎല്‍ കാണാന്‍ സാധിക്കുന്ന ഓഫറാണ് എയര്‍ടെല്‍ കൊണ്ടുവന്നിരിക്കുന്നത്. എയര്‍ടെല്‍ അവരുടെ ആപ്പില്‍ ക്രിക്കറ്റിന് മാത്രമായുള്ള പുതിയ വിഭാഗവും കൊണ്ടുവന്നിട്ടുണ്ട്.

author-image
Abhirami Sajikumar
New Update
ഐപിഎല്‍  സൗജന്യമായി കാണാനുള്ള ഓഫറുമായി എയര്‍ടെല്‍ ടി വി

ഉപഭോക്താക്കള്‍ക്ക് എയര്‍ടെല്‍ ടിവി ആപ്പ് വഴി സൗജന്യമായി 2018 ഐപിഎല്‍ കാണാന്‍ സാധിക്കുന്ന ഓഫറാണ് എയര്‍ടെല്‍ കൊണ്ടുവന്നിരിക്കുന്നത്. എയര്‍ടെല്‍ അവരുടെ ആപ്പില്‍ ക്രിക്കറ്റിന് മാത്രമായുള്ള പുതിയ വിഭാഗവും കൊണ്ടുവന്നിട്ടുണ്ട്.

ഈ ആപ്പ് ഹോട്സ്റ്റാറുമായുള്ള സഹകരത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. ആന്‍ഡ്രോയിഡ് ഐ ഒ എസ് എയര്‍ടെല്‍ ടിവി ആപ്പുകള്‍ വഴി ഈ സേവനം സൗജന്യമായി ആസ്വദിക്കാം. ഈ ആപ്പിന്റെ ക്രിക്കറ്റിന് മാത്രമായുള്ള വിഭാഗം ഉള്‍പ്പെടുത്തിയ പരിഷ്കരിച്ച പതിപ്പ് ഉടന്‍ തന്നെ ലഭ്യമാക്കുമെന്നാണ് സൂചന.

ക്രിക്കറ്റ് സീസണ്‍ റീചാര്‍ജ്ജ് എന്ന പുതിയ ഓഫറുമായി ജിയോ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. 251 രൂപയ്ക്ക് റീചാര്‍ജ്ജ് ചെയ്യുമ്ബോള്‍ 51 ദിവസത്തെ കാലാവധിയില്‍ 102 രൂപയുടെ ഡാറ്റ ലഭ്യമാകും. ഈ ക്രിക്കറ്റ് സീസണ്‍ ആഘോഷമാക്കാന്‍ നിരവധി സമ്മാനങ്ങളും ജിയോ ഒരുക്കിയിട്ടുണ്ട്. ഈ ഓഫറിന് മറുപടിയായിട്ടാണ് എയര്‍ടെല്‍ സൗജന്യ ലൈവ് ക്രിക്കറ്റ് സ്ട്രീമിങ് എന്ന ആശയം കൊണ്ടുവന്നിരിക്കുന്നത്.

airtel tv