/kalakaumudi/media/post_banners/138ac936bd77337764b245c04a4a3c18c793113de626329f8ae8248943cc5aaa.jpg)
അത്യാധുനിക ലേസര്‍ സാങ്കേതിക വിദ്യയായ ലൈറ്റ് ഡിറ്റക്ഷന്‍ ആന്റ് റേഞ്ചിങ് അഥവാ ലിഡാര്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് നടത്തിയ ഗവേഷണത്തിലാണ് പുരാവസ്തു ഗവേഷകര്‍ അതിപുരാതന നഗരം കണ്ടെത്തിയത്..മെക്സികോയില്‍ കണ്ടെത്തിയ ആയിരം വര്‍ഷം പഴക്കമുള്ള പിരമിഡ് നഗരം ഒരുകാലത്ത് ഇന്നത്തെ മാന്‍ഹട്ടന്‍ നഗരത്തെ പോലെ നിറയെ കെട്ടിടങ്ങള്‍ നിറഞ്ഞയിടമായിരുന്നുവെന്നാണ് കണ്ടെത്തിയത്.
വായുവില്‍ നിന്നും താഴേയ്ക്ക് ലേസര്‍ പതിപ്പിച്ചാണ് ലിഡാര്‍ സംവിധാനം വഴി ഒളിഞ്ഞിരിക്കുന്ന നഗര ഭൂപടം തിരിച്ചറിയുന്നത്.ടെക്സാസില്‍ അമേരിക്കന്‍ അസോസിയേഷന്‍ ഫോര്‍ ദി അഡ്വാന്‍സ്മെന്റ് ഓഫ് സയന്‍സ് കോണ്‍ഫറന്‍സില്‍ ഈ പഠനം അവതരിപ്പിച്ചിരുന്നു. ഈ പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് വരും വര്‍ഷങ്ങളില്‍ കൂടുതല്‍ കണ്ടെത്തലുകളിലേക്ക് നയിക്കുമെന്നാണ് വിശ്വസിക്കുന്നതെന്ന് ക്രിസ് ഫിഷര്‍ പറഞ്ഞു.