/kalakaumudi/media/post_banners/27d81a11478087a7feeff876fd9b08aa33e018ec372f7ceceb967240ca66fb3a.jpg)
ആരാധകരുടെ കാത്തിരിപ്പിനു വിരാമമിട്ട് വണ്‍പ്ലസ് 6 അടുത്ത മാസം വിപണിയില്‍ എത്തും.മെയ് 17ന് പുറത്തിറക്കാനാണ് ഉദ്ദേശിക്കുന്നത്. ഫോണ്‍ മാസാവസാനത്തോടെ ഓണ്‍ലൈന്‍ വിപണിയിലൂടെ സ്വന്തമാക്കാവുന്നതാണ്. ആമസോണ്‍ എക്സ്ലൂസീവായാണ് ഫോണ്‍ വിപണിയിലേക്ക് എത്തുക. ആമസോണ്‍ പ്രൈം അംഗങ്ങള്‍ക്ക് പ്രത്യേകം ഓഫറുകളുംഉണ്ടാകുന്നതാണ്.ക്യാമറ, ഗെയിമിംഗ്, നെറ്റ് സര്‍ഫിംഗ് എന്നിങ്ങനെ എല്ലാത്തരത്തിലുള്ള ആവശ്യങ്ങളും അങ്ങേയറ്റം മികവോടെ നിര്‍വഹിക്കാന്‍ പുതുമോഡല്‍ സഹായിക്കും.കൂടാതെഎട്ട് ജിബി റാമും 128 ജിബി ആന്തരിക സംഭരണ ശേഷിയുമുള്ള മോഡലാണ്. 35,000 രൂപയില്‍ താഴെ അടിസ്ഥാന വേരിയന്റിന്റെ വില. വാട്ടര്‍ പ്രൂഫായിരിക്കും ഫോണ്‍ വണ്‍പ്ലസില്‍ ഹെഡ്ഫോണ്‍ ജാക്ക് ഉണ്ടാകുമെന്നുറപ്പാണ്. ഡിസ്പ്ലേ 'നോച്ച്' ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.ഇതുവരെ പുറത്തിറങ്ങിയ വണ്‍പ്ലസ് ഫോണുകളില്‍ ഏറ്റവും മികച്ചത് എന്നുറപ്പിക്കാവുന്ന മോഡല്‍ എല്ലാത്തരം മൊബൈല്‍ പ്രേമികളേയും തൃപ്തിപ്പെടുത്തും.