വൺപ്ലസ്സിന്റെ ബുള്ളറ്റ് വയർലെസ്സ് ഇയർഫോണുകൾ ജൂൺ 19 മുതൽ വിപണിയിൽ

വളർന്നുവന്നുകൊണ്ടിരിക്കുന്ന സ്മാർട്ഫോൺ ബ്രാൻഡാണ് വൺപ്ലസ്.

author-image
Sooraj S
New Update
വൺപ്ലസ്സിന്റെ ബുള്ളറ്റ് വയർലെസ്സ് ഇയർഫോണുകൾ ജൂൺ 19 മുതൽ വിപണിയിൽ

വളർന്നുവന്നുകൊണ്ടിരിക്കുന്ന സ്മാർട്ഫോൺ ബ്രാൻഡാണ് വൺപ്ലസ്. വൺപ്ലസിന്റെ ബുള്ളറ്റ് വയർലെസ്സ് ഇയർഫോണുകൾ ജൂൺ 19 മുതൽ വിപണികളിൽ ലഭ്യമാകും. ഈ ഇയർഫോണിന് ഇന്ത്യയിൽ 3999 രൂപയാണ് വിലയിട്ടിരിക്കുന്നത്. നിലവിൽ ഓഫറുകളെ പറ്റിയുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ജൂൺ 19 മുതൽ ആമസോൺ സൈറ്റിലും വൺപ്ലസ് സൈറ്റിലും ഇയർഫോണുകൾ ലഭിക്കും. മാഗ്നറ്റിക്ക് കണ്‍ട്രോള്‍ എന്ന ഏറ്റവും പുതിയ ഫീച്ചറാണ് ഈ ഇയർഫോണിൽ ഉപയോഗിച്ചിരിക്കുന്നത്. വാട്ടർ റെസിസ്റ്റൻഡ് ആയതിനാൽ മഴയുള്ളപ്പോൾ പോലും ഇയർഫോൺ ഉപയോഗിക്കാൻ സാധിക്കുന്നു.

oneplus bullet wireless headphones