/kalakaumudi/media/post_banners/c06ee2fb4e7c44df89847079625f65db57c613cbed47ad00367095a0f12dc172.jpg)
ന്യൂഡല്‍ഹി: മൊബൈല്‍ ബാങ്കിങ്ങ് സജീവമായതിനാല്‍ രാജ്യത്ത് നിലവില്‍ ഉള്ളതും ഭാവിയില്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതുമായ മൊബൈല്‍ ഉപഭോക്താക്കളെ സംബന്ധിച്ചുള്ള സൂക്ഷ്മ വിവരങ്ങള്‍ ശേഖരിക്കുന്നതിനായി എന്തു നടപടികളാണ് സ്വീകരിച്ചിരിക്കുന്നത് എന്ന് വ്യക്തമാക്കാന്‍ കേന്ദ്രത്തോടു സുപ്രീം കോടതി. ചീഫ് ജസ്റ്റീസ് ജെ.എസ്.ഖെഹാര്‍ അധ്യക്ഷനായ ബെഞ്ചാണ് രണ്ടാഴ്ചയ്ക്കുള്ളില്‍ വിശദീകരണം നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ബാങ്ക് ഇടപാടുകള്‍ക്കു മൊബൈല്‍ ഉപയോഗം വ്യാപകമാകുന്നതിന്റെ പശ്ചാത്തലത്തിലാണ് ഹര്‍ജി. ബാങ്ക് ഇടപാടുകള്‍ക്കു മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്നതു കണക്കിലെടുത്താണ് കോടതിയുടെ നടപടി. മൊബൈല്‍ ദാതാക്കള്‍ ബാങ്ക് ഇടപാടുകള്‍ക്കു നല്‍കുന്ന വിവരങ്ങളുടെ സത്യാവസ്ഥ പരിശോധിക്കാന്‍ കേന്ദ്ര സര്‍ക്കാരിനു നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ലോക് നീതി ഫൗണ്ടേഷന്‍ എന്ന എന്‍ജിഒ ആണ് കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി നല്‍കിയത്.