വാട്‌സ്ആപ്പ് വഴി ബാങ്ക് വിവരങ്ങള്‍ ചോര്‍ത്തുന്നു

ആപ്പ് വഴി പണമിടപാടുകള്‍ നടത്താന്‍ നാഷണല്‍ പേമെന്റ്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ അനുവാദം വാട്‌സ്ആപ്പിനു ലഭിച്ചിരുന്നു. യു.പി.ഐ വഴി നടത്തുന്ന ഇത്തരം പണമിടപാടുകള്‍ക്ക് പണം സ്വീകരിക്കുന്ന ആളിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ആവശ്യമില്ല. ഇതാദ്യമായാണ് ഒരു മൊബൈല്‍ ആപ്ലിക്കേഷന് മള്‍ട്ടി ബാങ്ക് പാര്‍ട്ണര്‍ഷിപ്പിനുള്ള അനുവാദം ലഭിക്കുന്നത്. ഈ പഴുതുപയോഗിച്ച് ഇന്ത്യയില്‍ വന്‍തട്ടിപ്പിനു സാദ്ധ്യതയുണ്ട്.

author-image
S R Krishnan
New Update
വാട്‌സ്ആപ്പ് വഴി ബാങ്ക് വിവരങ്ങള്‍ ചോര്‍ത്തുന്നു

ഏറ്റവും ജനപ്രിയമായ മെസേജിങ്ങ് ആപ്പായ വാട്ട്‌സ്ആപ്പ് വഴി ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്തുന്ന സംഘം പ്രവര്‍ത്തിക്കുന്നതായി റിപ്പോര്‍ട്ട്. ഇത്തരത്തിലുള്ള തട്ടിപ്പ് ആദ്യം യുകെയിലാണ് റിപ്പോര്‍ട്ട് ചെയയ്‌പ്പെട്ടിരിക്കുന്നത്. ഇന്റര്‍നെറ്റ് ഉപഭോക്താക്കളും ആപ്പുകള്‍ ഉപയോഗിക്കുന്നവരും ഭൂരിപക്ഷമായ ഇന്ത്യയിലേക്കും ഇത് എത്തിച്ചേരാന്‍ അധിക സമയം വേണ്ട. അതിനാല്‍ ഈ തട്ടിപ്പിനെക്കുറിച്ച് ജാഗരൂകരായിരിക്കേണ്ടതാതാണ്. യു.കെയിലെ സൈബര്‍െ്രെകം സെന്ററായ 'ആക്ഷന്‍ഫ്രോഡ്' ആണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്.  വാട്‌സ്ആപ്പ് ട്രയല്‍ പിരീഡ് കഴിഞ്ഞുവെന്നും ഇനിയും തുടര്‍ന്ന് ഉപയോഗിക്കണമെങ്കില്‍ ഏതെങ്കിലും സബ്‌സ്‌ക്രിപ്ഷന്‍ സ്‌കീം തെരഞ്ഞെടുത്ത് ഓണ്‍ലൈന്‍ പേമെന്റ് ചെയ്യാനും ആവശ്യം ഉന്നയിച്ച് മെസ്സേജ് എത്തും. ഇതിനായി സര്‍വീസ് പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്യാനുള്ള ലിങ്കും ഒപ്പം നല്‍കുന്നുണ്ട്. ഈ പേജില്‍ പോയാല്‍ 0.99 GBP അഥവാ 83 രൂപ നല്‍കിയാല്‍ ജീവിതകാലം മുഴുവന്‍ വാട്‌സ്ആപ്പ് ഉപയോഗിക്കാം എന്ന ഓഫര്‍ കാണാം. ഈ വാഗ്ദാനത്തില്‍പ്പെട്ട് ബാങ്ക് വിവരങ്ങള്‍ ഇവിടെ നല്‍കിയാല്‍ നിങ്ങലുടെ ബാങ്ക് വിവരങ്ങളും പാസ്വേര്‍ഡുകളും ഉള്‍പ്പെടെ തട്ടിപ്പുകാരുടെ സെര്‍വറിലെത്തും. ഈയിടെ ആപ്പ് വഴി പണമിടപാടുകള്‍ നടത്താന്‍ നാഷണല്‍ പേമെന്റ്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ അനുവാദം വാട്‌സ്ആപ്പിനു ലഭിച്ചിരുന്നു. യു.പി.ഐ വഴി നടത്തുന്ന ഇത്തരം പണമിടപാടുകള്‍ക്ക് പണം സ്വീകരിക്കുന്ന ആളിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ആവശ്യമില്ല. ഇതാദ്യമായാണ് ഒരു മൊബൈല്‍ ആപ്ലിക്കേഷന് മള്‍ട്ടി ബാങ്ക് പാര്‍ട്ണര്‍ഷിപ്പിനുള്ള അനുവാദം ലഭിക്കുന്നത്. ഈ പഴുതുപയോഗിച്ച് ഇന്ത്യയില്‍ വന്‍തട്ടിപ്പിനു സാദ്ധ്യതയുണ്ട്.

phishing via Whats App Bank Detail Tracing Password Hacking Money Theft Online Transactions