/kalakaumudi/media/post_banners/3b004ef327f735abe0018e0686ecec4774247ced4d32289e18e719cc5a62198e.jpg)
ദില്ലി: മൊബൈൽ കോളുകൾ വിളിക്കുമ്പോഴായിരിക്കും പെട്ടന്ന് കോളുകൾ കട്ട് ആവുന്നത്. അതുകൊണ്ട് തന്നെ ഫോണ്‍ കോളുകളുടെ നിലവാരം അളക്കുന്നതിനായുള്ള പുതിയ ആപ്ലിക്കേഷന്‍ പുറത്തിറക്കാനൊരുങ്ങി ട്രായ്. സേവനദാതാക്കളില്‍ നിന്നും നിലവാരമുള്ള സേവനം ഉറപ്പ്‌വരുത്തുന്നതിന് വേണ്ടിയാണ് പുതിയ ആപ്ലിക്കേഷന്‍ വികസിപ്പിക്കുന്നത്. സ്വകാര്യ കമ്പനികളുടെയും, മൊബൈല്‍ സേവന ദാതാക്കളുടെയും ടെലിമാര്‍ക്കറ്റിംഗ് കോളുകള്‍ നിയന്ത്രിക്കാനുള്ള ഡു നോട്ട് ഡിസ്റ്റര്‍ബ് സൗകര്യവും പദ്ധതിയിലൂടെ പുതുക്കി നടപ്പിലാക്കാനാണ് ട്രായ് തീരുമാനിച്ചിരിക്കുന്നത്.മൊബൈല്‍ സേവനങ്ങളുടെ നിലവാരം ഉയര്‍ത്തുന്നതിനായ് കോള്‍ അവസാനിക്കുന്നതോടെ ഉപഭോക്താവിന് നിലവാരം അളക്കാനുള്ള റേറ്റിംഗ് സൗകര്യങ്ങള്‍ ഉണ്ടായിരിക്കും എന്ന് ട്രായ് ചെയര്‍മാന്‍ ആര്‍എസ് ശര്‍മ്മ പറഞ്ഞു.മൈ കോള്‍ ആപ്പ് എന്ന് പേരിട്ടിരിക്കുന്ന ആപ്ലിക്കേഷന്‍ ഈ മാസം അവസാനത്തോടെ പുറത്തിറക്കാനാകുമെന്നാണ് ട്രായ് കരുതുന്നത്. ഇന്ത്യയില്‍ 1.2 ബില്ല്യണ്‍ ആളുകള്‍ മൊബൈല്‍ ഉപഭോക്തക്കളുണ്ട് ഇതില്‍ ചെറിയൊരു ശതമാനം ആപ്ലിക്കേഷന്‍ ഉപയോഗിച്ച് പ്രതികരിക്കാന്‍ തയ്യാറാവുകയാണെങ്കില്‍ വലിയ നേട്ടമായിരിക്കുമെന്ന് ശര്‍മ്മ വ്യക്തമാക്കി.