
നോട്ട് നിരോധനം അമ്പതു ദിവസം പിന്നിടുന്ന പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിയുടെ പേരില്‍ സ്പാം സന്ദേശങ്ങള്‍ പ്രചരിക്കുന്നു. ഇന്ത്യക്കാര്‍ക്ക് പ്രധാനമന്ത്രി മോഡി 500 രൂപയുടെ സൗജന്യ റീചാര്‍ജ് നല്‍കുന്നുണ്ടെന്നും അത് ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യണമെന്നും ആവശ്യപ്പെട്ടുള്ള സന്ദേശങ്ങള്‍ വ്യാജമാണെന്ന് റിപ്പോര്‍ട്ട്. ഇത്തരം ലിങ്ക് അടങ്ങിയ സന്ദേശം വാട്‌സ്ആപ്പില്‍ വ്യാപകമായി പങ്കുവയ്ക്കപ്പെടുന്നതിനു പിന്നാലെയാണ് വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നത്.
ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ തുറക്കുന്ന പേജില്‍ ഫോണ്‍ നമ്പര്‍, മൊബൈല്‍ ഓപ്പറേറ്റര്‍, സംസ്ഥാനം എന്നീ വിവരങ്ങള്‍ നല്‍കാനാണ് പിന്നീട് ആവശ്യപ്പെടുക. ഇങ്ങനെ ചെയ്താല്‍ പ്രധാനമന്ത്രിയുടെ 500 രൂപ സൗജന്യ റീചാര്‍ജ് ഉടന്‍ എത്തുമെന്നും 15 സുഹൃത്തുക്കള്‍ക്കോ ഗ്രൂപ്പുകളിലേക്കോ സന്ദേശം എത്തിക്കണമെന്നുമുള്ള നിര്‍ദേശം വരും. എന്നാല്‍ ഇത്തരം സന്ദേശങ്ങളോട് പ്രതികരിക്കുന്നതിലൂടെ ഉപഭോക്താക്കള്‍ക്ക് നഷ്ടപ്പെടുന്നത് സ്വന്തം ഫോണിലെ ചിത്രങ്ങളും മറ്റ് വിവരങ്ങളുമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ മുന്നറിയിപ്പ് നല്‍കുന്നത്. സന്ദേശം വിശ്വസിച്ച് ഷെയര്‍ ചെയ്യുന്നതിനാല്‍ സ്പാം സന്ദേശങ്ങള്‍ വളരെ വേഗത്തില്‍ പ്രചരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. ലിങ്കില്‍ ക്ലിക്ക് ചെയ്ത് വിവരങ്ങള്‍ നല്‍കിയാല്‍ ഫോണിലെ സ്വകാര്യ വിവരങ്ങളും ഫയലുകളും ചോര്‍ത്തപ്പെട്ടേക്കാം.
ഇത്തരം സന്ദേശങ്ങളില്‍ നിന്ന് എങ്ങനെ രക്ഷപ്പെടാം:അല്‍പ്പമെന്നു ശ്രദ്ധിച്ചാല്‍ ഇത്തരം സ്പാം മെസേജുകളെ വളരെ വേഗത്തില്‍ തിരിച്ചറിയാം. സന്ദേശങ്ങളിലൂടെ എത്തുന്ന ലിങ്ക് തുറക്കുന്ന പേജിലെ അക്ഷരപ്പിശകുകളും വ്യാകരണ പിശകുകളും പേജ് വിശദമായി പരിശോധിക്കുന്നതിലൂടെ കാണാന്‍ സാധിക്കും. റീചാര്‍ജ് വിജയകരമായെന്ന പേജിലെ ടേംസ് ആന്റ് കണ്ടീഷന്‍സ് പരിശോധിച്ചാല്‍ ഒരു ടെലികോം ഓപ്പറേറ്ററുമായും തങ്ങള്‍ക്ക് ബന്ധമില്ലെന്ന ഡിക്ലറേഷനും ഇവിടെ കാണാം. പക്ഷേ, വളരെ ചെറിയ ഫോണ്ട് ആയതുഎന്നാല്‍, ഇത്തരം സ്പാം സന്ദേശങ്ങളെ തിരിച്ചറിയാനുള്ള സാധ്യതകള്‍ ഉപഭോക്താക്കള്‍ ഉപയോഗിക്കാത്തത് ഈ മെസേജുകള്‍ വളരെ വേഗത്തില്‍ വ്യാപിക്കുന്നതിന് കാരണമാകുന്നു. ഈ പേജുകള്‍ വിശദമായി പരിശോധിച്ചാല്‍ തന്നെ ഇവയില്‍ വ്യാജ സന്ദേശങ്ങള്‍ കണ്ടെത്താന്‍ സാധിക്കും. ഇത്തരം സന്ദേശങ്ങള്‍ ലഭിച്ചാല്‍ ഉടന്‍ ഡിലീറ്റ് ചെയ്യുന്നതാവും ഉപഭോക്താക്കളെ സംബന്ധിച്ച് ഏറ്റവും ഉചിതം.