17 ലക്ഷം ഫോളോവേഴ്സുമായി മോദിയുടെ വാട്ട്‌സ്ആപ്പ് ചാനൻ; പ്രമുഖരുടെ വിവരങ്ങളടക്കം അറിയാം

പ്രധാനമന്ത്രിയുടെ വാട്ട്‌സ്ആപ്പ് ചാനൽ നിലവിൽ(വ്യാഴം) പിന്തുടരുന്നത് 17 ലക്ഷത്തോളം ആളുകളാണ്. ആരംഭിച്ചു 24 മണിക്കൂറിൽ 10 ലക്ഷം ആളുകൾ പിന്തുടർന്നിരുന്നു.

author-image
Greeshma Rakesh
New Update
17 ലക്ഷം ഫോളോവേഴ്സുമായി മോദിയുടെ വാട്ട്‌സ്ആപ്പ് ചാനൻ; പ്രമുഖരുടെ വിവരങ്ങളടക്കം അറിയാം

മെറ്റയുടെ ഏറ്റവും പുതിയ ഫീച്ചറാണ് വാട്സ്ആപ്പ് ചാനൽ. ടെക്‌സ്‌റ്റ്, ചിത്രങ്ങൾ, വിഡിയോകൾ, സ്റ്റിക്കറുകൾ തുടങ്ങിയവ ഫോളോവേഴ്സുമായി പങ്കിടാനാകുന്ന ഇത്തരം ചാനലുകൾ ആദ്യം തുടങ്ങിയവരുടെ പട്ടികയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമുണ്ട്. പ്രധാനമന്ത്രിയുടെ വാട്ട്‌സ്ആപ്പ് ചാനൽ നിലവിൽ(വ്യാഴം) പിന്തുടരുന്നത് 17 ലക്ഷത്തോളം ആളുകളാണ്. ആരംഭിച്ചു 24 മണിക്കൂറിൽ 10 ലക്ഷം ആളുകൾ പിന്തുടർന്നിരുന്നു.

ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ 51 ലക്ഷം ആളുകളാണ് നിലവിൽ വാട്സാപ്പ് ചാനലിൽ പിന്തുടരുന്നത്. ഒപ്പം അക്ഷയ് കുമാറിനു 41 ലക്ഷവും കത്രീന കൈഫിനു 84 ലക്ഷവും ആരാധകരുണ്ട്. മോഹൻലാൽ, മമ്മൂട്ടി , വിജയ് ദേവരക്കൊണ്ട തുടങ്ങിയ നിരവധി പ്രമുഖർ വാട്സ്ആപ്പ് ചാനൽ ആരംഭിച്ചിട്ടുണ്ട്. പുതിയതും ജനപ്രിയവുമായ ചാനലുകൾ അവ എത്രത്തോളം സജീവമാണ് എന്നതിനെ അടിസ്ഥാനമാക്കി ഉപയോക്താക്കൾക്ക് കാണാന്‍ കഴിയും, രാജ്യത്തിന്റെ അടിസ്ഥാനത്തിലും മറ്റും തെരഞ്ഞെടുക്കുകയും ചെയ്യാം.

 

എന്താണ് WhatsApp ചാനലുകൾ?

ഇന്ത്യയുൾപ്പെടെ 151 രാജ്യങ്ങളിൽ സെപ്റ്റംബർ 13 ന് ആരംഭിച്ച ഇത് മെറ്റാ പ്ലാറ്റ്‌ഫോമുകളുടെ ഉടമസ്ഥതയിലുള്ള വാട്സ്ആപ്പ് പ്ലാറ്റ്‌ഫോമിൽ 'അപ്‌ഡേറ്റുകൾ' എന്ന പുതിയ ടാബിലാണ് ചാനലുകൾ വരുന്നുത് സുഹൃത്തുക്കൾ, കുടുംബങ്ങൾ, കമ്മ്യൂണിറ്റികൾ എന്നിവയുമായുള്ള ചാറ്റുകളിൽ നിന്ന് വ്യത്യസ്തമാണ് ഈ സവിശേഷത.

ചാനൽ അഡ്‌മിന്റെ കോൺടാക്റ്റ് വിശദാംശങ്ങൾ പിന്തുടരുന്നവരെ കാണിക്കില്ല; അതുപോലെ, ഒരു ചാനൽ പിന്തുടരുന്ന ഒരു വ്യക്തിയുടെ കോൺടാക്റ്റ് വിശദാംശങ്ങൾ അഡ്മിനോ മറ്റ് ഫോളോവേഴ്‌സിനോ വെളിപ്പെടുത്തുകയുമില്ല.

നിലവിൽ ചാനൽ ആരംഭിക്കാനുള്ള സംവിധാനം എല്ലാവർക്കും ലഭ്യമായിട്ടില്ല. ലഭ്യമായാൽ ക്രിയേറ്റു ചെയ്യാനായി.

എങ്ങനെ വാട്ട്‌സ്ആപ്പ് ചാനലിൽ  ചേരാം?

∙WhatsApp-ലേക്ക് പോയി 'അപ്‌ഡേറ്റുകൾ' ടാബിലേക്ക് നാവിഗേറ്റ് ചെയ്യുക.

∙സ്ക്രീനിന്റെ താഴെയുള്ള 'ചാനലുകൾ കണ്ടെത്തുക' ടാപ്പ് ചെയ്യുക.

ചാനലുകളുടെ ഒരു ലിസ്റ്റ് നിങ്ങൾ കാണും; പകരമായി, സ്ക്രീനിന്റെ മുകളിൽ വലത് കോണിലുള്ള 'തെരയൽ' ഓപ്ഷൻ ഉപയോഗിച്ച് നിങ്ങൾക്ക് വിവിധ ചാനലുകൾ കണ്ടെത്താം.

∙ചേരുന്നതിന്, ചാനലിന്റെ പേരിന് അടുത്തുള്ള '+' ഐക്കൺ ടാപ്പുചെയ്യുക.

Meta narendra modi Technology News Whatsapp Channel