/kalakaumudi/media/post_banners/a0e5b516e235b8023724bf0ce9b480800982107f98b9dbedea4c433d37e2e746.jpg)
കൊച്ചി: . ഗെയിം വികസിപ്പിച്ചെടുത്ത നിയാന്റിക് പോക്കിമോൻ കമ്പനിയുമായി ജിയോ കരാറിലെത്തി. ജിയോയുടെ മെസേജിങ്, ജിയോ ചാറ്റ് തുടങ്ങിയവയിലൂടെ കളിക്കാർക്ക് പോക്കിമോൻ ഗോ ചാനലിലേക്കു പ്രവേശിക്കാം.
പോക്കിമോൻ ചാനൽ നൽകുന്ന നിർദേശങ്ങൾ, ടിപ്പുകൾ, പ്രത്യേക പരിപാടികൾ തുടങ്ങിയവ അനുസരിച്ച് കളിക്കാരനു മറ്റ് കളിക്കാർക്കൊപ്പം കൂടാം.ലോകത്ത് 50 കോടി ഡൗൺലോഡുകളുള്ള പോക്കിമോൻ ഗോ ഇന്ത്യയിൽ എത്തിക്കുന്നതിന്റെ ഭാഗമായി റിലയൻസ് സ്റ്റോറുകളും തിരഞ്ഞെടുക്കുന്ന പങ്കാളികളുടെ ഷോറൂമുകളും ഗെയിമിലെ പോക്കിസ്‌റ്റോപ് അഥവാ ജിംസ് ആയി മാറുമെന്ന് റിലയൻസ് ജിയോ പ്രസിഡന്റ് മാത്യു ഉമ്മൻ പറഞ്ഞു. ഇന്നു മുതൽ ഗെയിം ലഭ്യമാണ്.