/kalakaumudi/media/post_banners/5065f590d920da7e40074205e462ed9fe1b9e33e50ecfe62885a2bf20cd2cd25.jpg)
പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കളെ ലക്ഷ്യം വച്ച് പുതിയ 'ലൂട്ട് ലോ' ഓഫറുമായി ബിഎസ്എന്‍എല്‍ രംഗത്ത്. നവംബര്‍ ഒന്നു മുതലാണ് ഓഫര്‍ പ്രാബല്യത്തില്‍ വരിക. 60 ശതമാനം ഡിസ്‌കൗണ്ടും 500 ശതമാനം അധിക ഡാറ്റയുമാണ് ഈ ഓഫറിലൂടെ ലഭ്യമാക്കിയിട്ടുള്ളത്. 225 രൂപ, 325 രൂപ, 525 രൂപ, 725 രൂപ, 799 രൂപ, 1125 രൂപ, 1525 രൂപ തുടങ്ങിയ ഏഴ് പുതിയ പ്ലാനുകളാണ് ലൂട്ട് ലോ ഓഫറിന്റെ ഭാഗമായി ലഭ്യമാവുക.
99 രൂപ, 149 രൂപ, 225 രൂപ, 325 രൂപ, 525 രൂപ, 725 രൂപ, 799 രൂപ, 1125 രൂപ, 1525 രൂപ തുടങ്ങിയ പ്ലാനുകള്‍ ഉപയോഗപ്പെടുത്തുന്നവര്‍ക്ക് യഥാക്രമം 500 എംബി, 500 എംബി, 3 ജിബി, 7 ജിബി, 15 ജിബി, 30 ജിബി, 60 ജിബി, 90 ജിബി എന്നിങ്ങനെയുള്ള ഡാറ്റ ലഭ്യമാക്കാന്‍ സാധിക്കും.
പ്രീപെയ്ഡ് , പോസ്റ്റ് പെയ്ഡ് വരിക്കാര്‍ക്കായി അടുത്തിടെ മികച്ച ഓഫറുകളാണ് കമ്പനി അവതരിപ്പിച്ചത്. മൈക്രോമാക്‌സുമായി ചേര്‍ന്ന് കുറഞ്ഞ വിലയ്ക്കുള്ള ഒരു ഫീച്ചര്‍ ഫോണിനെയും ബിഎസ്എന്‍എല്‍ അവതരിപ്പിച്ചിരുന്നു.