/kalakaumudi/media/post_banners/2580cc4800087f9f2169626f896c8b5a42a4302bfaee114a016749f91c6de00e.jpg)
ഇന്ത്യയില്‍ കേരളം ഒന്നാമതാണെന്ന് കാണിക്കുന്ന പ്രൊഫൈല്‍ പിക്ച്ചര്‍ ഫ്രേയിം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. നിരവധി പേര്‍ ഇതിനോടകം തന്നെ പുതിയ പ്രൊഫൈല്‍ പിക്ചര്‍ ക്യമ്പയിന്റെ ഭാഗമായിക്കഴിഞ്ഞു. തങ്ങളുടെ പ്രൊഫൈല്‍ പിക്ചറില്‍ പുതിയ ഫ്രെയിം ചേര്‍ത്തുകഴിഞ്ഞിട്ടുണ്ട്.
കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ പേരില്‍ ദേശീയ തലത്തില്‍ കേരളത്തെ പ്രതിക്കൂട്ടിലാക്കാനുള്ള സംഘപരിവാര്‍ സംഘടനകളുടെ ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കവെയാണ് കേരള സര്‍ക്കാര്‍ ദേശീയ മാധ്യമങ്ങളില്‍ കേരളത്തിന്റെ മഹിമ ചൂണ്ടിക്കാട്ടുന്ന പത്ര പരസ്യം നല്‍കിയത്.
രാജ്യത്ത് കേരളം എങ്ങനെ മുന്നിലെത്തുന്നു എന്ന് മറുപടി നല്‍കുന്ന പത്രപരസ്യമാണ് കേരളസര്‍ക്കാര്‍ ഇതിന് മറുപടിയായി നല്‍കിയത്.