കുട്ടികള്‍ക്കായി പുതിയ ഹെഡ്‌ഫോണ്‍ അവതരിപ്പിച്ച് പ്രൊമേറ്റ്.

കുട്ടികള്‍ക്കായി ഏറ്റവും പുതിയ ഓവര്‍ ദ് ഇയര്‍ 'പാണ്ട' ഹെഡ്‌ഫോണ്‍ പ്രൊമേറ്റ് വിപണിയില്‍ അവതരിപ്പിച്ചു.

author-image
anu
New Update
കുട്ടികള്‍ക്കായി പുതിയ ഹെഡ്‌ഫോണ്‍ അവതരിപ്പിച്ച് പ്രൊമേറ്റ്.

 

മുംബൈ: കുട്ടികള്‍ക്കായി ഏറ്റവും പുതിയ ഓവര്‍ ദ് ഇയര്‍ 'പാണ്ട' ഹെഡ്‌ഫോണ്‍ പ്രൊമേറ്റ് വിപണിയില്‍ അവതരിപ്പിച്ചു. കുട്ടികള്‍ക്ക് മുന്‍ഗണന എന്ന നിലയില്‍ സുരക്ഷയും സൗകര്യവും മികച്ച ഡിസൈനും നല്‍കി പാണ്ട ഹെഡ്ഫോണുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നതായി കമ്പനി പറയുന്നു. ഈ ഹെഡ്ഫോണുകള്‍ 93dB-യുടെ ബില്‍റ്റ്-ഇന്‍ വോളിയം ക്യാപ്പും ഓട്ടോമാറ്റിക് വോളിയം ലിമിറ്ററും ഉള്‍ക്കൊള്ളുന്നതിനാല്‍ കുട്ടികളുടെ ചെവികള്‍ക്ക് അനുയോജ്യമായ സുരക്ഷിതമായ ശബ്ദം ഉറപ്പാക്കുന്നു.

ബ്ലൂടൂത്ത് 5.0 ഫീച്ചര്‍ ചെയ്യുന്ന, പാണ്ട ഹെഡ്ഫോണുകള്‍ മെച്ചപ്പെട്ട കണക്റ്റിവിറ്റി, വേഗത്തിലുള്ള കണക്ഷന്‍, 1.5m നൈലോണ്‍ ബ്രെയ്ഡഡ് അഡത കേബിളും ഫീച്ചര്‍ ചെയ്യുന്നു, ഹെഡ്ഫോണുകള്‍ക്ക് 1000mAh വരെയുള്ള ബാറ്ററി ലൈഫ് ഉണ്ട്, ഒറ്റ ചാര്‍ജില്‍ 40 മണിക്കൂര്‍ വരെ പ്ലേബാക്ക് സമയം നല്‍കുന്നു.

technology promate panda headphone